ചില പേരുകൾ എന്നെ ഞെട്ടിച്ചു; മീടുവിന് പിന്തുണയുമായി എ.ആർ റഹ്മാൻ
text_fieldsചെന്നൈ: മീടു ക്യാമ്പയിന് പിന്തുണയുമായി സംഗീത ഇതിഹാസം എ.ആർ റഹ്മാൻ. ട്വിറ്ററിലാണ് റഹ്മാൻ തൻെറ നിലപാട് വ്യക്തമാക്കിയത്. മീടു ക്യാമ്പയിൻ നിരീക്ഷിക്കുമ്പോൾ ഇരകളും അവരുടെ വേട്ടക്കാരുടെയും പേരുകൾ എന്നെ ഞെട്ടിച്ചു. വനിതകളെ ബഹുമാനിക്കുന്നതും പരിശുദ്ധവുമായ സിനിമാ വ്യവസായത്തെയാണ് ഞാൻ കാണാൻ ആഗ്രഹിക്കുന്നത്. എല്ലാ ഇരകൾക്കും മുന്നിലേക്ക് വരാൻ കൂടുതൽ ശക്തി നൽകുന്ന ഒരിടമായിരിക്കണം അത്.
സ്ത്രീകൾക്ക് സുരക്ഷിതമായ ഇടം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതായി റഹ്മാൻ വ്യക്തമാക്കി. എല്ലാവർക്കും സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ഞാനും എൻെറ ടീമും പ്രതിജ്ഞാബദ്ധരാണ്. ഇരകൾക്ക് സംസാരിക്കാനായി വലിയൊരു സ്വാതന്ത്ര്യം സോഷ്യൽ മീഡിയ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, പുതിയ ഇന്റർനെറ്റ് നീതിന്യായ വ്യവസ്ഥയിൽ നാം ശ്രദ്ധാലുക്കളാവേണ്ടതുണ്ട്. അത് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും റഹ്മാൻ സൂചിപ്പിച്ചു.
പ്രശസ്ത കവിയും ഗാന രചയിതാവുമായ വൈരമുത്തുവിനെതിരായ മീടു ആരോപണത്തിൻെറ പശ്ചാത്തലത്തിലാണ് റഹ്മാൻെറ വെളിപ്പെടുത്തൽ. പ്രശസ്ത ഗായിക ചിന്മയി അടക്കമുള്ളവർ വൈരമുത്തുവിനെതിരെ രംഗത്തെത്തിയിരുന്നു. റഹ്മാൻറെ ട്വീറ്റിന് വൻ പ്രതികരണമാണ് ലഭിച്ചത്.
വൈരമുത്തുവിനെതിരെ എ.ആര്‍ റഹ്‍മാന്റെ സഹോദരിയും ഗായികയുമായ എ.ആര്‍ റൈയ്ഹാന രംഗത്തെത്തിയിരുന്നു. വൈരമുത്തുവിന്റെ പെരുമാറ്റത്തെക്കുറിച്ച് ഒരുപാട് സ്ത്രീകള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഇത് പരസ്യമായ രഹസ്യമാണെന്നും റൈയ്ഹാന പറയുന്നു. വൈരമുത്തുവിന് എതിരായ ചിന്മയിയുടെ ആരോപണത്തെ താന്‍ പൂര്‍ണമായും വിശ്വസിക്കുന്നുണ്ടെന്നും എന്നാല്‍ ചിന്മയി എന്തുകൊണ്ടാണ് ഇത് തുറന്നു പറയാന്‍ അത്ര കാലമെടുത്തതെന്നും അവര്‍ ചോദിച്ചു.
വൈരമുത്തുവിന് എതിരേയുള്ള ആരോപണങ്ങള്‍ കേട്ടപ്പോള്‍ റഹ്‍മാന്‍ ഞെട്ടിയെന്നും ഇതൊക്കെ സത്യമാണോ എന്ന് ചോദിച്ചെന്നുമാണ് റൈയ്ഹാന പറയുന്നത്. എന്നാല്‍ അയാളുടെ ഭാഗത്തുനിന്ന് തനിക്ക് അത്തരം അനുഭവമുണ്ടായിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.