Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമറാത്തി ഗായികയായി...

മറാത്തി ഗായികയായി പ്രിയങ്ക

text_fields
bookmark_border
മറാത്തി ഗായികയായി പ്രിയങ്ക
cancel

മുംബൈ: ബോളിവുഡിലും ഹോളിവുഡിലും അഭിനയത്തിലൂടെ ആരാധക മനസിലിടം പിടിച്ച പ്രിയങ്ക ചോപ്ര  പിന്നണി ഗാന രംഗത്തും പ്രതിഭ തെളിയിച്ചിരിക്കുന്നു.  പ്രിയങ്ക ആദ്യമായി നിർമ്മിക്കുന്ന   ‘​​െവൻറിലേറ്റർ’ എന്ന മറാത്തി ചിത്രത്തിനു വേണ്ടിയാണ്​താരം ഗാനം ആലപിച്ചിരിക്കുന്നത്​.

ചിത്രത്തി​െൻറ പ്രൊമോഷൻ ഗാനമായ  ‘ബാബ’ എന്ന ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. ആദ്യ ഗാനത്തിലൂടെ തന്നെ നല്ലൊരു ഗായിക കൂടിയാണെന്ന്​ പ്രിയങ്ക തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. സംഗീതം ആസ്വദിക്കുന്നതിന്​ ഭാഷ ഒരുതടസമല്ലെന്നും ‘ബാബ’യിലൂടെ താരം അടിവരയിടുന്നു.

അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധം തുറന്നുകാട്ടുന്ന ചിത്രം രാജേഷ് മപുസ്‌കറാണ് സംവിധാനം ചെയ്യുന്നത്​.
സിനിമയില്‍ പ്രശസ്ത മറാത്തി അഭിനേതാക്കള്‍ക്കൊപ്പം അതിഥി താരമായും മുപ്പത്തി മൂന്നുകാരിയായ പ്രിയങ്കയും പ്രത്യക്ഷപ്പെടുന്നുണ്ട്. പര്‍പ്പിള്‍ പെബിള്‍ പിക്‌ചേഴ്സ്​ എന്ന പേരിലാണ്​ പ്രിയങ്ക നിർമാണ രംഗത്തേക്ക്​ ഇറങ്ങിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka Chopramarati song
News Summary - Baba song by Priyanaka Chopra
Next Story