‘ബാല’ ഗാനത്തിന് ചുവടുവെച്ച് മക്കൾ; വിഡിയോ പങ്കുവെച്ച് ഡേവിഡ് വാർണർ
text_fieldsബോളിവുഡ് താരം അക്ഷയ് കുമാർ അഭിനയിച്ച ഹൗസ്ഫുൾ 4 എന്ന ചിത്രത്തിലെ ഏറെ ജനപ്രീതി നേടിയതാണ് ‘ബാല’ എന്നു തുടങ്ങുന്ന ഗാനം. ഈ ഗാനരംഗത്തിന് പ്രായഭേദമന്യേ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബാല ഗാനത്തിന് ചുവടുവെക്കുകയാണ് ആസ്േട്രലിയയിൽ നിന്നുള്ള രണ്ട് കുഞ്ഞ് ആരാധകർ.
മറ്റാരുമല്ല, ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറുടെ പെൺമക്കളാണ് ‘ബാല’ ഗാനത്തിന് ചുവടുവെക്കുന്നത്. വാർണർ തന്നെയാണ് കുട്ടികളുടെ നൃത്തരംഗം ട്വിറ്ററിലിട്ടത്.
‘ബാല’ എന്നത് കുട്ടികളുടെ ഇഷ്ടഗാനമായി മാറിക്കൊണ്ടിരിക്കുകയാണ്. തെൻറ അനന്തിരവൾ ഗാനം ആസ്വദിക്കുന്നത് നേരത്തേ ടെലിവിഷൻ താരം രവി ദുബെ പങ്കുവെച്ചിരുന്നു. ‘ബാലാ...’ എന്ന് ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നു കുട്ടി സന്തോഷം പ്രകടിപ്പിച്ചത്. ഇൗ വിഡിയോ അക്ഷയ് കുമാർ റീട്വീറ്റ് ചെയ്യുകയുമുണ്ടായി.
He’s got the lyrics bang on Too cute ♥️ https://t.co/EtAcsxJ1Bu
— Akshay Kumar (@akshaykumar) July 7, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.