മൂസക്ക ബാക്കിവെച്ചത്... ഏറ്റുപാടി അബൂഷാം...
text_fieldsമാപ്പിളപ്പാട്ടിെൻറ സുൽത്താൻ എരിഞ്ഞോളി മൂസ പാടാൻ ബാക്കിവെച്ച ഒരു പാട്ട്. സുൽത്താെൻറ വിയോഗത്തിന് ഒരാണ്ടിനിപ്പുറം ആ പാട്ട് സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ്. സുജൂദിെൻറ നേരങ്ങൾ മറന്നുപോയ യൗവനം. തിരിച്ചറിവിെൻറ നിറകണ്ണുകളുമായി സായംകാലത്ത് പ്രാർത്ഥനയോടെ ഉടയോെൻറ മുന്നിൽ. മൂസക്ക സ്വന്തം ജീവതം വിവരിച്ചിട്ടുള്ളത് അങ്ങനെയാണ്.
‘‘മറന്നുപോയി... സുജൂദിെൻറ നേരങ്ങൾ...’’ എന്നു തുടങ്ങുന്ന വരികൾ കേട്ടപ്പോൾ തന്നെ ഈ പാട്ട് ഞാൻ പാടുമെന്ന് പാടുമെന്ന് മൂസക്ക ഉറപ്പ് നൽകിയതാണ്. കാരണം, കരിം മുഴപ്പിലങ്ങാടിെൻറ ആ വരികൾ സുൽത്താെൻറ ജീവിതത്തിൽനിന്നുള്ള ഏടുകളാണ്. അതുകൊണ്ടുതന്നെ അത് മൂസക്കക്ക് അത്രമേൽ പ്രിയപ്പെട്ടതുമായി. റെക്കോർഡിംഗിന് തയാറെടുക്കുന്നതിനിടെയാണ് പാട്ടിെൻറ സുൽത്താൻ രോഗശയ്യയിലായത്. ഏറെ മോഹിച്ച ഒരു പാട്ട് പാടാൻ ബാക്കിെവച്ച് മൂസക്ക പോയി.
മൂസക്ക പാടാൻ കൊതിച്ചത് യുവഗായകൻ അബൂഷാമിെൻറ ശബ്ദത്തിൽ ആസ്വാദകരുടെ മുന്നിലെത്തിയിരിക്കുന്നു.‘‘മൂസക്ക പാടാൻ ബാക്കിവെച്ചത്…’’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ പാട്ട് മൂസക്കയെയും മാപ്പിളപ്പാട്ടിനെയും സ്നേഹിക്കുന്നവർ ഈ പാട്ട് ഏറ്റെടുത്തു കഴിഞ്ഞു. കാരണം, അത്രമേൽ വൈകാരികമാണ് വരികൾ ഒാരോന്നും.. അത്രമേൽ ശ്രുതിമധുരമാണ് സംഗീതം. മാപ്പിളപ്പാട്ടിെൻറ സർവസൗന്ദര്യവും പീലിവിടർത്തുന്ന അനുഭവമാണ് ഈ പാട്ട് സമ്മാനിക്കുന്നത്.
അനശ്വര ഗായകർ മുഹമ്മദ് റഫിയോട് ചേർന്നുനിൽക്കുന്ന സ്വരമാധുരിയാൽ അനുഗ്രഹീതനായ കലാകാരനാണ് അബൂഷാ രണ്ടു പതിറ്റാണ്ടിലേറെയായി മലബാറിലെ ഗാനമേള വേദികളിൽ നിറസാന്നിധ്യമാണ്. റഫി സാബ് മാപ്പിളപ്പാട്ട് പാടിയ പോലെ എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ കിട്ടിയ കന്മൻറുകളിലൊന്ന്. മൂസക്ക ബാക്കിവെച്ചപോയ പാട്ടിന് ശബ്ദം നൽകാനുള്ള നിയോഗം വന്നുചേർന്നത് വലിയ അനുഗ്രഹമായാണ് കാണുന്നതെന്നും അസ്വാദകർ അത് ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും അബൂഷാം പറയുന്നു. അബൂഷാം കണ്ണൂർ എടക്കാട് സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.