‘കുട്ടീ, തലച്ചോർ സെക്കൻഡ് ഹാൻഡ് ആണോ?’- വിമർശിച്ച കോൺഗ്രസ് വക്താവിന് മറുപടിയുമായി അദ്നൻ സമി
text_fieldsന്യൂഡൽഹി: തനിക്ക് പദ്മശ്രീ നൽകിയതിനെ വിമർശിച്ച കോൺഗ്രസ് വക്താവിന് ചുട്ട മറുപടി നൽകി സംഗീതകാരനും ഗായകന ുമായ അദ്നൻ സമി.
പാകിസ്താൻ വ്യോമസേന പൈലറ്റിൻെറ മകനായി ജനിച്ച സമിക്ക് പദ്മ പുരസ്കാരം നൽകിയതിനെ കോൺഗ് രസ് വക്താവ് ജയ്വീർ ഷെർഗിൽ ട്വിറ്ററിൽ വിമർശിച്ചിരുന്നു. കാർഗിൽ യുദ്ധത്തിൽ ഇന്ത്യക്ക് വേണ്ടി പോരാടിയ റിട്ട. സൈനിക ഉദ്യോഗസ്ഥൻ മുഹമ്മദ് സനാവുള്ളയെപോലുള്ളവർ പൗരത്വ രജിസ്റ്റർ പ്രകാരം ‘വിദേശി’ ആയപ്പോൾ പാക് വ്യോമസേന പൈലറ്റിൻെറ മകനായി ജനിച്ച അദ്നൻ സമി എന്തിനാണ് പദ്മശ്രീ നൽകുന്നത് എന്നാണ് ബി.ജെ.പി സർക്കാറിനോടുള്ള ചോദ്യരൂപേണ ജയ്വീർ ട്വിറ്ററിൽ വിമർശിച്ചത്.
‘കുട്ടീ, തലച്ചോറ് ‘ക്ലിയറൻസ്’ കച്ചവടം വഴിയോ ‘സെക്കൻറ് ഹാൻഡ്’ നോവൽറ്റി സ്റ്റോറിൽ നിന്നോ കിട്ടിയതാണോ’ എന്നായിരുന്നു ഇതിന് സമിയുടെ മറുപടി. പിതാവിൻെറ പ്രവൃത്തികൾക്ക് മകൻ കണക്കുപറയുകയും ശിക്ഷിക്കപ്പെടുകയും വേണമെന്നാണോ ബെർക്ലീയിൽ അവർ നിങ്ങളെ പഠിപ്പിച്ചത്? ഒരു അഭിഭാഷകനാണോ നിങ്ങൾ? ഇതാണോ നിയമ സ്കൂളിൽ നിന്ന് നിങ്ങൾ പഠിച്ചത്? അതിന് എല്ലാ ഭാവുകങ്ങളും’- സമിയുടെ ട്വീറ്റ് തുടർന്നു.
ലണ്ടനിൽ ജനിച്ച സമി 2015ലാണ് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചത്. 2016 ജനുവരിയിൽ പൗരത്വം ലഭിക്കുകയും ചെയ്തു. ശനിയാഴ്ചയാണ് സമി അടക്കം 118 പദ്മ പുരസ്കാര ജേതാക്കളുടെ പട്ടിക പുറത്തുവന്നത്. പട്ടികയിൽ മഹാരാഷ്ട്ര ആണ് സമിയുടെ സംസ്ഥാനമായി രേഖപ്പെടുത്തിയിരിക്കുന്നത്. അതേമസയം, മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് സമിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.