വൈവിധ്യങ്ങളെ ഒന്നായ് ലയിപ്പിക്കുന്ന കലയാണ് സംഗീതം -ഹിമാൻഷു നന്ദ
text_fieldsകോഴിേക്കാട്: വൈവിധ്യങ്ങളെ ഒന്നായ് ലയിപ്പിക്കുന്ന കലയാണ് സംഗീതമെന്ന് ഹിന്ദുസ്ഥാനി ബാംസുരി സംഗീതപ്രതിഭ ഹിമാൻഷു നന്ദ. തെരുവരങ്ങ് ഒരുക്കിയ സ്വീകരണചടങ്ങിൽ സംസാരിക്കുകയായിരുന്നു പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ശിഷ്യൻ കൂടിയായ അദ്ദേഹം. വ്യത്യസ്ത സംസ്കാരങ്ങൾ നിറഞ്ഞ ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തുന്നത് സംഗീതമാണ്. ലോകത്തിെൻറ വിവിധ ഭാഗങ്ങൾ സന്ദർശിച്ച തനിക്ക്, അവിടെയെല്ലാം ഭാരതീയ സംസ്കാരത്തിെൻറ മഹത്വമാണ് കാണാൻ കഴിഞ്ഞത്. യൂറോപ്പിൽ പോയപ്പോൾ അവർ ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് പലതും ചോദിച്ചു.
താൻ ഇവിടത്തെ വൈവിധ്യത്തെക്കുറിച്ച് അവരോട് പറഞ്ഞു. എന്നാൽ, ഇതേചോദ്യം തിരിച്ച് ചോദിച്ചപ്പോൾ നിശ്ശബ്ദതയായിരുന്നു മറുപടി. അൽപനേരം കഴിഞ്ഞ് അവർ പറഞ്ഞത് വൈനും ഇറച്ചിയും എന്നായിരുന്നു . ഒഡിഷയിൽ ജനിച്ച താൻ ഗുജറാത്തിലാണ് വളർന്നത്. മുംബൈയിൽനിന്നാണ് സംഗീതം അഭ്യസിച്ചത്. ഗുരുവായ പണ്ഡിറ്റ് ഹരിപ്രസാദ് ബനാറസുകാരനാണ്.
അവിടെനിന്ന് പരിചയപ്പെട്ട് വിവാഹം ചെയ്തത് കേരളക്കാരിയെ. ഇങ്ങനെ ഇന്ത്യയുടെ നാല് വ്യത്യസ്ത സംസ്കാരങ്ങളെ നേരിട്ട് അറിഞ്ഞയാളാണ് താൻ. ഇൗ മനോഹര ഭൂമിയിൽ ജനിച്ചതിൽ താൻ അഭിമാനം കൊള്ളുന്നു. സംഗീതത്തിന് വടക്കേ ഇന്ത്യൻ എന്നോ തെക്കേ ഇന്ത്യൻ എേന്നാ വ്യത്യാസമില്ല. െഎ.െഎ.ടി ബിരുദധാരിയായ താൻ പെെട്ടന്ന് ഒരു ദിവസം മൊബൈൽ ഫോൺ അടക്കം ഉപേക്ഷിച്ചാണ് സംഗീതലോകത്തേക്ക് കടന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.