ഇളയരാജയുടെ നിലപാട് കലാ മേഖലയിൽ ചർച്ചയാകുന്നു
text_fieldsചെന്നൈ: താൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ മുൻകൂർ അനുമതി ഇല്ലാതെ വേദികളിൽ പാടരുതെന്ന സംഗീതജ്ഞൻ ഇളയരാജയുടെ നിലപാടിനെ ചൊല്ലി സിനിമ–സംഗീത മേഖലയിൽ വ്യത്യസ്ത അഭിപ്രായങ്ങൾക്കൊപ്പം ശക്തമായ അമർഷവും പതയുന്നു. പാട്ട് സൃഷ്ടിക്കുന്നതിൽ സംഗീത സംവിധായകർക്കൊപ്പം, രചയിതാക്കൾക്കും ഗായകർക്കും വാദ്യോപകരണ അകമ്പടിക്കാർക്കും നിർമ്മാതാക്കൾക്കും തുല്യ പ്രാധാന്യം ഉെണ്ടന്ന് അഭിപ്രായം ശക്തികൂടുന്നു.
വ്യത്യസ്ത കഴിവുകൾ ഒത്തുചേർന്ന് രൂപപ്പെടുന്ന കലാ സൃഷ്ടി ഒരാളുടെ മാത്രമായി മാറുമെന്ന് വാദിക്കുന്നതിൽ പലരും അൽഭുതം കൂറി. ഭാവി മുന്നിൽകണ്ട് പലരും പരസ്യമായ പ്രതികരണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ഗായകർക്കിടയിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. പാട്ട് ഹിറ്റാകുന്നതിൽ ശബ്ദ സൗന്ദര്യം പ്രധാന ഘടകമാണെന്ന് ഗായകൻ ഉണ്ണി മേനോൻ ‘മാധ്യമ’ത്തോട് പ്രതികരിച്ചു. ഒാരോ ശബ്ദത്തിനും അതിേൻറതായ സൗന്ദര്യം ഉള്ളതിനാണ് ഇൗ പാട്ട് ഇന്ന ഗായകൻ പാടിയാൽ നല്ലതായിരിക്കുമെന്ന അഭിപ്രായം വരുന്നത്.
പയനങ്ങൾ മുടിവതില്ലൈ എന്ന ചിത്രത്തിൽ ഇളയരാജ ചിട്ടപ്പെടുത്തിയ ‘ഇളയനിലാ പൊഴിഹിറത്, ഇദയം വരെ നനൈഹ്റത്’ എന്ന ഗാനം ജനകീയമായത് എസ്.പി ബാലസുബ്രഹ്മണ്യത്തിെൻറ ആലാപനത്തിലൂടെയാണ്. ഇൗ ഗാനം ഇളയരാജ തെന്ന പാടിയാൽ എങ്ങനെയിരിക്കും. ഇത്തരം കടുംപിടിത്തമുള്ള സംഗീത സംവിധായകർ അവർചിട്ടപ്പെടുത്തുന്ന ഗാനങ്ങൾ പാടെട്ടയെന്ന് ഉണ്ണിമേനോൻ പറഞ്ഞു. ഇളയരാജ മാത്രം പാടുന്ന ഒരു സ്റ്റേജ് ഷോയിൽ എത്രപേർ ഇരിക്കുമെന്ന് ഉണ്ണിമേനോൻ ചോദിച്ചു. സിനിമകളിൽ പാടുന്ന സമയത്ത് കിട്ടുന്ന പണംകൊണ്ട് ജീവിക്കാൻ കഴിയില്ല. സ്റ്റേജ് ഷോകളിലുടെയാണ് കലാകാരൻമാർ ജീവിക്കുന്നത്. ചില സംഗീത സംവിധായകർക്ക് മാത്രമാണ് ഇൗ കടുംപിടിത്തം.
സ്റ്റേജ് ഷോയിൽ പെങ്കടുക്കാൻ ഒാസ്ട്രേലിയയിലേക്ക് തിരിക്കും മുമ്പാണ് ഉണ്ണിമേനോൻ അഭിപ്രായം പ്രകടിപ്പിച്ചത്. 2004ൽ യേശുദാസിെൻറ പാട്ടുകൾ പാടി ഉണ്ണിമോനോെൻറ നേതൃത്വത്തിൽ നടന്ന സ്റ്റേജ് ഷോെക്കതിരെ യേശുദാസിെൻറ മകൻ വിനോദ് യേശുദാസ് രംഗത്തെത്തിയത് വൻ വിവാദമായിരുന്നു. ചെന്നൈയിൽ നടന്ന ഉണ്ണിമേനോൻ സ്റ്റേജ്ഷോയുടെ റോയൽറ്റിയാണ് ആവശ്യപ്പെട്ടത്.
ഇന്ത്യൻ സിങ്ങേഴ്സ് റൈറ്റ്സ് അസോസിയേഷൻ( Indian singers rights association) അംഗവും ഗായകനുമായ ശ്രീനിവാസനും ഇളയരാജയുടെ നിലപാടിനോട് വിേയാജിച്ചു. ‘‘ഞാനും പാട്ടുകൾക്ക് ഇൗണം നൽകിയിട്ടുണ്ട്. ഗായകൻ പാട്ടു പാടുന്നതിനെക്കാൾ എന്തുകൊണ്ടും പാട്ടുകൾ ചിട്ടപ്പെടുത്തുന്നതിന് മികച്ച കഴിവു വേണം. എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ ഗായകന് ഉന്നത പദവിയുണ്ട്. പടിഞ്ഞാറൻ ബാൻഡ് സംസ്കാരത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇന്ത്യയിലെ പാെട്ടഴുത്തും സംവിധാനവും. സിനിമയിലെ കഥയുടെ ഗതിവിഗതികൾക്ക് അനുസരിച്ച് സംവിധായകെൻറ ആവശ്യപ്രകാരമാണ് ഗാനങ്ങൾ ജനിക്കുന്നത്. ഗാനം ജനിക്കുന്നതിന് പിന്നിൽ നിരവധി പേരുടെ അധ്വാനമുണ്ട്. പനി വിഴും മലർവണം, മൻട്രം വന്ത തെൻട്രലുക്കു തുടങ്ങിയ ഗാനങ്ങൾ എസ്.പി.ബാലസുബ്രഹ്മണ്യം ഇല്ലാതെ ജനകീയമാകില്ലെന്ന് ശ്രീനിവാസ് പറഞ്ഞു.
ഇളയരാജക്കെതിരെ സഹോദരനും സംഗീതഞജനും ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് ബി.ജെ.പി സ്ഥാനാർഥിയമായ ഗംഗൈ അമരനും രൂക്ഷമായ പ്രതികരണവുമായി രംഗത്തുണ്ട്. വ്യക്തിപരമായ തീർക്കേണ്ട വിഷയം പൊതുജനമധ്യത്തിലിട്ട് അലക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാരഥൻമാർ കൈമാറിയ സംഗീതം തെൻറ മാത്രമാണെന്ന് ആരെങ്കിലും പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സുപ്രീംകോടതി ഉത്തരവ് പ്രകാരം രചയിതാവും സംഗീത സംവിധായകനുമാണ് ഗാനത്തിെൻറ സൃഷ്ടാക്കളെന്നും അവരാണ് അവകാശികളെന്നും ഗാനത്തിനുമേൽ ഗായകന് യാതൊരു അവകാശവും ഇല്ലെന്നും ഇന്ത്യൻ പെർഫോമിങ് റൈറ്റ്സ് സൊസൈറ്റി (െഎ.പി.ആർ.എസ് ) ഡയറക്ടർ ബോർഡ് അംഗവും ഗാനരചയിതാവുമായ പിരയ്സുദൻ വ്യക്തമാക്കുന്നു.
സൃഷ്ടാക്കൾക്ക് സൃഷ്ടി വിൽക്കാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതേ സമയം സ്റ്റേജ് േഷാകളിലൂടെ സമ്പാദിക്കുന്ന കോടികൾ കൃത്യമായി വീതം വെച്ച് നൽകാത്തതാണ് തർക്കങ്ങൾക്ക് കാരണമാകുന്നത്. സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നതിന് മുമ്പ് െഎ.പി.ആർ.എസിെൻറ അനുമതി വാങ്ങിയിരിക്കണം. പരിപാടിയിലൂടെ ലഭിക്കുന്ന പണം സൊസൈറ്റി വീതം വെക്കണമെന്നാണ് നിയമം. േലാകത്തെങ്ങും ഇൗരൂപത്തിൽ പെർഫോമൻസ് റൈറ്റ്സ് സൊൈസറ്റികൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ നിയമം ലംഘിക്കപ്പെടുന്നതിനൊപ്പം െഎ.പി.ആർ.എസ് മേൽഘടകങ്ങളിലെ അഴിമതിയും മൂലം കൃത്യമായ റോയൽറ്റി ഗാനരചയിതാക്കൾക്കും സംഗീതജ്ഞർക്കും കിട്ടാറില്ല. പണം ഗായകർക്കാണ് കിട്ടുന്നത്. 2012 ൽ വന്ന പകർപ്പാവകാശ നിയമ ഭേദഗതിയിൽ ഗായകർക്കും റോയൽറ്റി വകവെച്ചു കൊടുത്തിട്ടുണ്ട്.
സംഗീത സംവിധാനം നിർവഹിച്ച പാട്ടുകളുടെ പകർപ്പവകാശം ഇളയരാജ വർഷങ്ങൾക്ക് മുമ്പ് സ്വന്തമാക്കിയതോടെ യോടെയാണ് റോയൽറ്റി സംബന്ധിച്ച പുതിയ വിവാദങ്ങളും തുടങ്ങിയത്. സ്റ്റേജ് ഷോകളിൽ ആലപിക്കുന്ന ഗാനം, ഇലക്ട്രോണിക് മാധ്യമങ്ങളിലെ സംപ്രേഷണങ്ങൾ തുടങ്ങിയവയുടെ റോയൽറ്റി തുക തനിക്ക് കിട്ടണം എന്നാണ് ഇളയരാജയുടെ വാദം. അനുമതിയില്ലാതെ പാട്ടുകൾ ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞവർഷം റേഡിയോ ,ടെലിവിഷൻ നിലയങ്ങൾക്ക് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.