ബാലഭാസ്കറിെൻറ മരണം: വിശദ അന്വേഷണത്തിന് ഡി.ജി.പിയുടെ നിർദേശം
text_fieldsതിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിെൻറ അപകട മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് നൽകിയ പരാതിയിൽ വിശദ അന്വേഷണത്തിന് ഡി.ജി.പിയുടെ നിർദേശം. ബാലഭാസ്കറിെൻറപിതാവ് സി.കെ. ഉണ്ണിയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്നാഥ് ബെഹ്റക്കും പരാതി നൽകിയത്. ബാലഭാസ്കർ എന്തിനാണ് തിടുക്കപ്പെട്ട് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്നതും അപകടം സംബന്ധിച്ചതുമടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് ആവശ്യം.
പരാതിയിലെ സംശയങ്ങൾ അന്വേഷിക്കാനാണ് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അന്വേഷണസംഘത്തിന് നിർദേശം നൽകിയത്. ലോക്കൽ െപാലീസിന് സഹായം നൽകാൻ ൈക്രംബ്രാഞ്ചിനോടും ആവശ്യപ്പെട്ടു. കഴക്കൂട്ടത്തിന് സമീപം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കറും മകൾ തേജസ്വിനി ബാലയും മരിച്ചത്. മകളുടെ പേരിലുള്ള വഴിപാടുകൾക്ക് കഴിഞ്ഞ െസപ്റ്റംബർ 23ന് തൃശൂരിലേക്ക് പോയ ബാലഭാസ്കറും കുടുംബവും ക്ഷേത്രദർശനം കഴിഞ്ഞ് 24ന് രാത്രിയാണ് തിരുമലയിലെ വീട്ടിലേക്ക് മടങ്ങിയത്.
അപകടസമയത്ത് വാഹനം ഒാടിച്ചത് ആരെന്ന തർക്കമാണ് പരാതിയിലേക്ക് നീങ്ങിയത്. സംഭവത്തിൽ ബാലഭാസ്കറിെൻറ ഡ്രൈവർ അർജുനും പരിക്കേറ്റിരുന്നു. പൊലീസിന് നൽകിയ മൊഴിയിൽ കൊല്ലം മുതൽ കാർ ഒാടിച്ചിരുന്നത് ബാലഭാസ്കറായിരുെന്നന്നാണ് അർജുൻ പറഞ്ഞത്. ഇയാൾക്ക് കൃത്യമായി കാര്യങ്ങൾ ഒാർക്കാനാകുന്നില്ലെന്നും മൊഴിയിൽ വൈരുധ്യമുണ്ടെന്നും പൊലീസ് അന്ന് കൂട്ടിച്ചേർത്തിരുന്നു. എന്നാൽ, കാർ ഒാടിച്ചത് ഡ്രൈവർ തന്നെയായിരുെന്നന്നാണ് ബാലഭാസ്കറിെൻറ ഭാര്യ ലക്ഷ്മി വ്യക്തമാക്കിയത്. മൊഴികളിലെ വൈരുധ്യം പരിഗണിച്ചാണ് ബാലഭാസ്കറിെൻറ കുടുംബം അന്വേഷണം ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.