ജാവേദ് അക്തർ റിച്ചാർഡ് ഡോകിൻസ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ
text_fieldsന്യൂഡൽഹി: ലോകപ്രശസ്തമായ റിച്ചാർഡ് ഡോകിൻസ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി ഗാനരചയിതാവും തിരക്കഥകൃത്തുമായ ജാവേദ് അക്തർ (75).
വിമർശനാത്മക ചിന്തകളും മാനുഷിക പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള നിലപാടുകളും മാനിച്ചാണ് പുരസ്‌കാരം. പ്രമുഖ ഇംഗ്ലീഷ് ബയോളജിസ്റ്റ് റിച്ചാർഡ് ഡോകിൻസിെൻറ ബഹുമാനാർഥമുള്ള അവാർഡ് എത്തിസ്റ്റ് അലയൻസ് ഓഫ് അമേരിക്കയാണ് എല്ലാവർഷവും സമ്മാനിക്കുന്നത്.
‘റിച്ചാർഡ് ഡോകിൻസിെൻറ ആദ്യ പുസ്തകം ‘ദി സെൽഫിഷ് ജീൻ’ വായിച്ചപ്പോൾ മുതൽ ഞാൻ അദ്ദേഹത്തിെൻറ ആരാധകനാണ്. അദ്ദേഹത്തിെൻറ പേരിലുള്ള അവാർഡ് ലഭിച്ചതിൽ ഏറെ അഭിമാനമുണ്ട്. എെൻറ നിലപാടുകൾ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിെൻറ രചനകൾ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്’ -ജാവേദ് അക്തർ പറഞ്ഞു.
മതേതരത്വം ഏറെ ആക്രമിക്കപ്പെടുന്ന കാലഘട്ടത്തിൽ ഈ അവാർഡിന് പ്രസക്തി ഏറുകയാണെന്ന് ജാവേദ് അക്തറിെൻറ ഭാര്യയും അഭിനേത്രിയുമായ ശബാന അസ്മി ചൂണ്ടിക്കാട്ടി. സി.എ.എ, തബ്്‌ലീഗ് ജമാഅത്ത്, ഇസ്ലാമോഫോബിയ എന്നീ വിഷയങ്ങളിൽ കേന്ദ്ര സർക്കാറിനെതിരെ കനത്ത വിമർശനം ജാവേദ് അക്തർ ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.