കരിനീല കണ്ണുള്ള പെണ്ണ്.. ജോസഫിലെ കാത്തിരുന്ന ആ ഗാനമെത്തി VIDEO
text_fieldsജോസഫിലെ മൂന്നോളം പാട്ടുകൾ ഇറങ്ങിയെങ്കിലും എല്ലാവരും കാത്തിരുന്നത് കാർത്തികും അഖില ആനന്ദും ആലപിച്ച "കരിനീല കണ്ണുള്ള പെണ്ണ്" എന്ന റൊമാൻറിക് ഗാനത്തിനായിരുന്നു. മികച്ച ശ്രുതിയും ആലാപനവും വരികളും ഉള്ള ഗാനത്തിന് അതിമനോഹരമായ ദൃശ്യങ്ങളും ചേർന്നതോടെ തിയറ്ററിലും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
രഞ്ജിൻ രാജ് സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയത് ഹരിനാരായണനായിരുന്നു. ദുർഗ വിശ്വനാഥും ശ്രുതി ശശിധരനുമാണ് ബാക്കിങ് വോകൽസ് നൽകിയത്. ഗാനത്തിന് വേണ്ടി മികവോടെ ഫ്ലൂട്ടും ക്ലാരിനെറ്റും വായിച്ചത് നഥാനാണ്. നവീൻ നാപിയർ ബാസ്സ് ഗിറ്റാറും വായിച്ചു.
എം. പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ് തിയറ്ററിലും നിരൂപകർക്കിടയിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിെൻറ ബാനറിൽ ജോസഫ് ജോർജ് അഥവാ േജാജു ജോർജ് തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശാഹി കബീറാണ് ചിത്രത്തിന് രചന നിർവഹിച്ചത്. മനേഷ് മാധവനാണ് ഛായാഗ്രഹണം. കിരൺ ദാസ് എഡിറ്റിങ്ങും ടോണി ബാബു സൗണ്ട് ഡിസൈനും അനിൽ ജോൺസൺ ബാക്ഗ്രൗണ്ട് മ്യൂസികും കൈകാര്യം ചെയ്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.