ജോജുവിെൻറ മികച്ച പ്രകടനവുമായി ജോസഫിലെ ഗാനം VIDEO
text_fieldsനടൻ ജോജു ജോർജ് നായകനായി അരങ്ങേറുന്ന എം. പദ്മകുമാർ ചിത്രം ജോസഫിലെ മറ്റൊരു ഗാനം കൂടി പുറത്തുവിട്ടു. ഉയിരിൻ നാഥനെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും മെറിൻ ഗ്രിഗറിയും ചേർന്നാണ്.
ജോജു ജോർജിെൻറ ഹൃദ്യമായ പ്രകടനമാണ് ഗാനത്തിെൻറ ഹൈലൈറ്റ്. ഹരിനാരായണെൻറ വരികൾക്ക് ഇൗണം പകർന്നിരിക്കുന്നത് രഞ്ചിൻ രാജാണ്. ത്രില്ലർ ചിത്രമായാണ് ജോസഫ് ഒരുക്കുന്നതെങ്കിലും ശക്തമായ കുടുംബ കഥയും ഉൾകൊള്ളിച്ചിട്ടുണ്ടെന്നതിെൻറ തെളിവാണ് ഇതിലെ ഗാനങ്ങൾ.
ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഷാഹി കബീറാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മനീഷ് മാധവാണ്. ജോസഫ് എന്ന വിരമിച്ച പൊലീസുദ്യോഗസ്ഥനായി എത്തുന്ന ജോജുവിന് ചിത്രത്തിൽ നൽകുന്ന ടാഗ്ൈലൻ ‘മാൻ വിത് സ്കാർ’ എന്നാണ്. വ്യത്യസ്തമായ ഒരു കുറ്റാന്വേഷണവുമായാണ് ചിത്രമെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.