ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തി
text_fieldsന്യൂഡൽഹി: ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ജസ്റ്റിൻ ബീബർ ഇന്ത്യയിൽ എത്തി. ആഗോള സംഗീത യാത്രയുടെ ഭാഗമായി മുംബൈയിൽ സംഗീത പരിപാടി അവതരിപ്പിക്കാനെത്തിയ ബീബറും സംഘവും പുലർച്ചെ ഒന്നരയോടെയാണ് മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലിറങ്ങിയത്. തങ്ങളുടെ പ്രിയതാരത്തെ കാത്ത് പുലർച്ചെ രണ്ടിനും ആയിരക്കണക്കിന് ആരാധകരാണ് വിമാനത്താവളത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിൽ നിന്നും കനത്ത സുരക്ഷാ സന്നാഹത്തിൻെറ അകമ്പടിയോടെ ബീബറിൻെറ വാഹനം സ്വകാര്യ ഹോട്ടലിലേക്ക് വിട്ടു. ബോളിവുഡ് താരം സൽമാൻഖാൻെറ അംഗരക്ഷകൻ ഷെരയും ബീബറിന് അകമ്പടിയായി ഉണ്ടായിരുന്നു. ഹാരി പോട്ടർ നടി എളിക്കേ ജോൺസണും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ഇന്ന് വൈകുന്നേരം 4.30ന് നവി മുംബൈയിലെ ഡിവൈ പാട്ടീൽ ക്രിക്കറ്റ് മൈതാനത്താണു പരിപാടി. നഗരം കണ്ട എക്കാലത്തേയും വലിയ സംഗീത പരിപാടിയെ വരവേൽക്കാൻ ഡ്രോൺ അടക്കമുള്ള സംവിധാനവുമായി മുംബൈ പോലീസും വൻ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 1500ലേറെ പോലീസുകാരെയാണ് പരിപാടിക്കായി നിയോഗിച്ചിരിക്കുന്നത്. അമ്പതിനായിരത്തിലധികം പേർ സംഗീത പരിപാടി ആസ്വദിക്കാൻ എത്തുകയെന്നാണ് കണക്കാക്കുന്നത്. ലോക പ്രസിദ്ധിയാർജിച്ച 23 കാരൻ ആദ്യമായാണ് ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.