കണ്ണേ തായ് മലരേ; വീണ്ടും വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ മാജിക്
text_fieldsസൂപ്പർഹിറ്റായി മാറിയ മാണിക്യ മലരിന് ശേഷം ഹിറ്റ് കൂട്ടുകെട്ടായ വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും വീണ്ടും ഒന്നിച്ച പുതിയ ഗാനം പുറത്തുവന്നു. അരവിന്ദെൻറ അതിഥികൾ എന്ന ചിത്രത്തിലെ ‘കണ്ണേ തായ്മലരേ’ എന്ന ഗാനമാണ് യൂട്യൂബിലൂടെ പുറത്തിറങ്ങിയത്. ഹരിനാരായണെൻറ വരികൾ ആലപിച്ചിരിക്കുന്നത് വിനീത് തന്നെയാണ്..
ശ്രീനിവാസനും മകൻ വിനീതും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് അരവിന്ദെൻറ അതിഥികൾ. കഥ പറയുേമ്പാൾ, മാണിക്യകല്ല് തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച എം മോഹനൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വലിയ താരനിര തന്നെയുണ്ട് അരവിന്ദെൻറ അതിഥികളിൽ. അജു വർഗീസ്, സലീം കുമാർ, ഉൗർവശി, ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ കൈകാര്യം െചയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.