കശ്മീർ ടൂറിസം വിഡിയോ ഒരു ദിവസത്തിനിടെ കണ്ടത് പത്ത് ലക്ഷം പേർ (വിഡിയോ)
text_fieldsശ്രീനഗർ: കശ്മീർ ടൂറിസത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രം ഫേസ്ബുക്കിൽ വൈറലാകുന്നു. ലോഞ്ച് ചെയ്ത് 24 മണിക്കൂറിനകം പത്തുലക്ഷം പേരാണ് ഫേസ്ബുക്കിൽ ഈ വിഡിയോ കണ്ടത്. മുഖ്യമന്ത്രി മെഹബൂബ മുഫ്തി ശനിയാഴ്ച ലോഞ്ച് ചെയ്ത വിഡിയോ ആൽബത്തിലെ വരികൾ എഴുതിയിരിക്കുന്നത് കശ്മീരിൽ നിന്നുള്ള ഐ.എ.എസ് ഓഫിസർ ഷാ ഫൈസലാണ്. കശ്മീരിന്‍റെ ആതിഥേയത്വ മനോഭാവവും കശ്മീർ താഴ്വരയുടെ സൗന്ദര്യവും വരച്ചുകാട്ടുന്ന ആൽബത്തിലെ ഏറ്റവും പ്രധാന ഘടകം അതിലെ ശക്തമായ വരികൾ തന്നെയാണ്.
യുവദമ്പതികൾ കശ്മീർ സന്ദർശിക്കാനെത്തുന്നന്നതാണ് ആൽബത്തിന്‍റെ പ്രമേയം. ആൽബത്തിന്‍റെ വരികൾ എഴുതാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ജമ്മു കശ്മീർ പവർ ഡവലപ്മെന്‍റ് വിഭാഗത്തിന്‍റെ മാനേജിങ് ഡയറക്ടറായ ഷാ ഫൈസൽ പറഞ്ഞു.
2009ൽ സിവിൽ സർവീസിൽ പ്രവേശിച്ച ഷാ അന്നുമുതൽ തന്നെ വാർത്താമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. എല്ലാറ്റിനും ഉപരിയായി ടൂറിസ്റ്റുകളെ താഴ്വരയിലേക്ക് ആകർഷിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം പ്രധാന വരുമാനമായ സംസ്ഥാനത്തിൽ അടിക്കടിയുണ്ടാകുന്ന സംഘർഷങ്ങൾ ഈ മേഖലയെ സാരമായി ബാധിച്ചിരുന്നു. 1988വരെ അന്താരാഷ്ട്ര ആഭ്യന്തര ടൂറിസ്റ്റുകളുടെ ഒഴുക്ക് തന്നെയുണ്ടായിരുന്നു കശ്മീരിലേക്ക്. അതിനുശേഷമുണ്ടായ സായുധ കലാപങ്ങളാണ് കശ്മീരിൽ നിന്നും ടൂറിസ്റ്റുകളെ അകറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.