ചിരാതുമായി സുഷിൻ ശ്യാമും സിത്താരയും; കുമ്പളങ്ങി നൈറ്റ്സിലെ ആദ്യ ഗാനമിതാ
text_fieldsഇൗ വർഷം ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മധു സി. നാരായണെൻറ കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്ത ിലെ ആദ്യ ഗാനം അണിയറക്കാർ പുറത്തുവിട്ടു. സുഷിൻ ശ്യാം സംഗീതം നൽകി സിത്താരയും സുഷിനും ചേർന്ന് ആലപിച്ച ചിരാതുകൾ എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. അൻവർ അലിയുടെതാണ് വരികൾ.
ഫഹദ് ഫാസിൽ നിർമിച്ച് ഷൈൻ നിഗം നായകനാകുന്ന മധു സി. നാരായണെൻറ കുമ്പളങ്ങി നൈറ്റ്സിൽ സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. മഹേഷിെൻറ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരാണ് കുമ്പളങ്ങിയിലും പ്രവർത്തിക്കുന്നത്.
സാൾട്ട് ആന്റ് പെപ്പറിലൂടെ സംവിധാന സഹായിയായി സിനിമയിലേക്ക് കാലെടുത്തുവെച്ച മധു സി. നാരായണെൻറ ആദ്യ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ഫെബ്രുവരി ഏഴിന് ചിത്രം തിയറ്ററുകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.