ലതയുടെ നില ഗുരുതരം; പ്രതീക്ഷ കൈവിടാതെ ഡോക്ടർമാർ
text_fieldsമുംബൈ: കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇതിഹാസ ഗായിക ലത മങ്കേഷ്കറുടെ നി ല ഗുരുതരമാണെങ്കിലും തിരിച്ചുവരവിെൻറ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ. തൊണ്ണൂറുകാരിയാ യ ലതയെ തിങ്കളാഴ്ചയാണ് മുംബൈ നഗരത്തിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, ലതയുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രിയുടെ പൊതുജനസമ്പർക്ക വിഭാഗം ജീവനക്കാർ അറിയിച്ചത്. ലതാജി മരുന്നുകളോട് നല്ല നിലയിൽ പ്രതികരിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.
പതിറ്റാണ്ടുകൾ നീണ്ട സംഗീതജീവിതത്തിൽ ഹിന്ദിക്കു പുറമെ അനേകം പ്രാദേശിക ഭാഷകളിലും വിദേശ ഭാഷകളിലും പാടിയ ലത, 2004ൽ പുറത്തിറങ്ങിയ യാഷ് ചോപ്രയുടെ ‘വീർ സാര’ എന്ന ചിത്രത്തിലാണ് അവസാനമായി മുഴുവൻ ഗാനങ്ങളും പാടിയത്.
ഇന്ത്യൻ സൈന്യത്തിന് ആദരവർപ്പിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ പാടിയ ‘‘സൗഗന്ധ് മുഝെ ഇസ് മിട്ടി കി’’ ആണ് അവസാനം റെക്കോഡ് ചെയ്തത്. രാജ്യം ലതക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന സമ്മാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.