നിഷ്കളങ്കരെ മോശമായി ചിത്രീകരിക്കുന്നു; പരാതിയുള്ളവർ നിയമത്തിെൻറ വഴി സ്വീകരിക്കൂ - വൈരമുത്തു
text_fieldsചെന്നൈ: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം കള്ളമാണെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തു. പരാതിയുള്ളവർ നിയമപരമായി നീങ്ങെട്ടയെന്നും കോടതിയിൽ തെൻറ നിരപരാധിത്വം തെളിയുമെന്നും വൈരമുത്തു പ്രതികരിച്ചു. തനിക്കെതിരെ ആരോപണമുന്നയിച്ച സ്ത്രീകളുടെ വാദങ്ങളെല്ലാം കള്ളമാണെന്ന് കാലം തെളിയിക്കുമെന്ന് വൈരമുത്തു നേരത്തെ ട്വിറ്ററിൽ പ്രതികരിച്ചിരുന്നു.
ഇത്തരം ആരോപണങ്ങൾക്കെല്ലാം നിഗൂഢ ലക്ഷ്യങ്ങളുണ്ട്. ഞാൻ നല്ലവനാണോ മോശക്കാരനാണോ എന്നത് ആരും ഇപ്പോൾ തീരുമാനിക്കേണ്ടതില്ല. എനിക്ക് നിയമത്തിൽ വിശ്വാസമുണ്ട്. അത് കോടതി പറയെട്ട. നിഷ്കളങ്കരെ മോശമായി ചിത്രീകരിക്കുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ഒാരോ ആരോപണങ്ങളുന്നയിച്ച് പലരും തന്നെ നാണംകെടുത്തുകയാണെന്നും വൈരമുത്തു ആരോപിച്ചു.
അതേസമയം വൈരമുത്തുവിനെതിരെ നിയമപരമായി നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച് തെൻറ അഭിഭാഷകരുമായി കൂടിയാേലാചിച്ച് തീരുമാനിക്കുമെന്ന് പിന്നണിഗായിക ചിന്മയി ശ്രീപദ പറഞ്ഞിരുന്നു. ശനിയാഴ്ച ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയായിരുന്നു ചിന്മയി ഇക്കാര്യമറിയിച്ചത്.
വൈരമുത്തു ലൈംഗികചൂഷണ മനോഭാവത്തോടെ അപമര്യാദയായി പെരുമാറിയെന്നും എതിർത്താൽ തെൻറ കരിയർ നശിപ്പിച്ചുകളയുമെന്ന് ഭീഷണിെപ്പടുത്തിയതായുമാണ് മീ ടൂ കാമ്പയിെൻറ ഭാഗമായി പിന്നണിഗായിക ചിന്മയി ആരോപിച്ചത്. തെൻറ പ്രശസ്തിക്കും രാഷ്ട്രീയ കാരണങ്ങളാലുമാണ് ൈവരമുത്തുവിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന പ്രചാരണത്തെ ചിന്മയി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.