നജിം അർഷാദിൻെറ 'മധുമൊഴി' മ്യൂസിക് വീഡിയോ പുറത്തിറങ്ങി
text_fieldsകൊച്ചി: മധുമൊഴി എന്ന പ്രണയ വിഡിയോ ഗാനം പുറത്തിറങ്ങി. നജിം അർഷാദ് ആലപിച്ച ഈ മനോഹര ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് അപ്പു ജോണും ഗാനരചന നിർവഹിച്ചിരിക്കുന്നത് ജോ പോളുമാണ്. തികച്ചും വ്യത്യസ്ത സംസ്‌കാരങ്ങളിൽ നിന്നുള്ളവരുടെ പ്രണയമാണ് "മധുമൊഴി" മ്യൂസിക് വീഡിയോയുടെ പ്രമേയം. തീരദേശ നിവാസിയായ മലയാളി യുവാവും, ടിബറ്റൻ സ്വദേശിനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് ഇതിനാധാരം. പ്രണവ് ദേവും ടിബറ്റൻ കലാകാരി ടെൻസിൻ നൈയിമയുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.
ബൈലകുപ്പെ, ധരമശാല, ഡൽഹൌസി, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ചിരിച്ചിട്ടുള്ള ഈ മ്യൂസിക് വീഡിയോയുടെ ദൃശ്യാവിഷ്കാരവും സംവിധാനവും ചെയ്തിരിക്കുന്നത് അരുൺ ബോസാണ്. ഛായാഗ്രഹണം നിമിഷ് രവിയും ചിത്രസംയോജനം നിഖിൽ വേണുവുമാണ് നിർവഹിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.