വെള്ളത്തിലെ ആദ്യ ഗാനം പുറത്ത്; ഹിറ്റടിക്കാൻ അനന്യ വീണ്ടും
text_fieldsഫുട്ബാൾ ഇതിഹാസം വി.പി. സത്യന്‍റെ കളിക്കളത്തിനകത്തും പുറത്തുമുള്ള ജീവിതം പറഞ്ഞ 'ക്യാപ്റ്റൻ' സിനിമക്ക് ശേഷം സംവിധായകൻ ജി. പ്രജേഷ് സെന്നും നടൻ ജയസൂര്യയും ഒന്നിക്കുന്ന ചിത്രം 'വെള്ളം' സിനിമയിലെ ആദ്യ ഗാനം പുറത്തിറക്കി. നടി മഞ്ജുവാര്യരാണ് സ്വന്തം പേജിൽ പോസ്റ്റ് ചെയ്ത് പാട്ട് റിലീസ് ചെയ്തത്.
'നീ മുകിലോ എന്ന പാട്ടു പാടി' ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയിലെ താരമായ അനന്യയെന്ന നാലാം ക്ലാസുകാരിയാണ് ഗാനം ആലപിച്ചത്. നിധീഷ് നടേരി എഴുതിയ ഗാനമാണ് ജന്മനാ കാഴ്ചശക്തിയില്ലാത്ത അനന്യ പാടുന്നത്. നിധീഷ് എഴുതിയ മറ്റൊരു ഗാനം പാടുന്നത് ഗസൽ ഗായകൻ ഷഹബാസ് അമനാണ്. സംഗീതം: ബിജിബാല്‍. ഫ്രണ്ട് ലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍റെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത് മണബ്രാകാട്ടിൽ എന്നിവർ നിർമ്മിക്കുന്നത്. പ്രോജക്ട് ഡിസൈനർ: ബാദുഷ
ജയസൂര്യ പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായിക. ബൈജു, സിദ്ദിഖ്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, ബാബു അന്നൂർ, നിര്‍മ്മല്‍ പാലാഴി, ശ്രീലക്ഷ്മി, സ്നേഹ പാലേരി, പ്രിയങ്ക, ജോണി ആൻറണി, ജിൻസ് ഭാസ്കർ, മിഥുൻ തുടങ്ങിയവരും മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.
റോബി വർഗീസ് രാജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ്: ബിജിത്ത് ബാല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബാദുഷ, കലാ സംവിധാനം: അജയന്‍ മങ്ങാട്. മേക്കപ്പ്: ലിബിൻ മോഹൻ, വസ്ത്രാലങ്കാരം: അരവിന്ദ്, സ്റ്റില്‍സ്: ലിബിസണ്‍ ഗോപി, പരസ്യകല: തമീര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഗിരീഷ് മാരാര്‍, അസോസിയേറ്റ് ഡയറക്ടര്‍: ജിബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സുധര്‍മ്മന്‍ വള്ളിക്കുന്ന്. സെന്‍ട്രല്‍ പിക്ച്ചേഴ്സ് ചിത്രം തിയറ്ററുകളിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.