മധുര പ്രണയതീരം, ഈ സൗമ്യ ഗായകനാദം
text_fieldsകൊച്ചി: ‘യേ രാതേൻ േയ മൗസം നദീ കാ കിനാരാ...’ മധുര ശബ്ദം പ്രണയ നദീതീരത്ത് തഴുകി അകലുന് ന കുളിർ തെന്നൽപോലെ സദസ്സിലേക്കൊഴുകിയെത്തി. അത്രമേൽ ധന്യവും സംഗീത സാന്ദ്രവുമായ രാ വ് കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായ എം.കെ. മുനീറിെൻറ സ്വരമാധുരിയിലൂടെ അലി ഞ്ഞിറങ്ങിയപ്പോൾ പ്രമുഖരടങ്ങുന്ന സദസ്സ് ശാന്തമായിരുന്ന് ആസ്വദിക്കുകയായിരുന്നു.< /p>
കിഷോർകുമാറും ആഷാ ബോസ്ലെയും അതുല്യമാക്കിയ ഗാനം കൂടെ ചേർന്ന് ആലപിച്ചത് രാഷ്ട്ര ീയ അതികായൻ ബേബി ജോണിെൻറ മകൾ ഷീല ജെയിംസ്. മങ്കൊമ്പ് ഗോപാലകൃഷ്ണനും വിദ്യാധരൻ മാസ്റ ്ററുമടങ്ങുന്ന സംഗീത രംഗത്തെ ശ്രേഷ്ഠ പ്രതിഭകൾ സദസ്സിൽ. നിറഞ്ഞ കൈയടികളോടെ സ്വീകരിച്ച് സിനിമ നടൻ കോട്ടയം നസീറും വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയും അർജുനൻ മാഷിെൻറ പുത്രൻ അശോകനും ഐ.എ.എസ് ഉദ്യോഗസ്ഥൻ വിശ്വനാഥ് മെഹ്തയുമടക്കമുള്ളവരും.
തെൻറ ഉമ്മയുടെ താരാട്ടുപാട്ടുകളാണ് സംഗീതത്തിെൻറ അംശം ഉള്ളിൽ നിറച്ചതെന്ന് മുനീർ പറഞ്ഞു. ചെറുപ്പകാലത്ത് ഉമ്മ തൊട്ടടുത്ത കല്യാണവീടുകളിൽ പാടിയത് ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നതായി അദ്ദേഹം ഓർമിച്ചു.
എം.എസ്. ബാബുരാജിെൻറ മനോഹരസംഗീതം ‘മാണിക്യപ്പൂമുത്തെ’ന്ന് ആരംഭിക്കുന്ന ഗാനത്തിലൂടെ മുനീർ ആലപിച്ചപ്പോൾ സദസ്സിൽ ചെറുപുഞ്ചിരിയോടെ ധ്യാനത്തിലെന്ന പോൽ ശാന്തമായിരുന്ന് ആസ്വദിക്കുകയായിരുന്നു വരികളെഴുതിയ മങ്കൊമ്പ് ഗോപാലകൃഷ്ണൻ. ‘ഒരുപുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം’, ‘ഹേ.. രാമ’, ‘കണ്ണുനട്ട് കാത്തിരുന്നിട്ടും’, ‘പാരിജാതം തിരുമിഴി തുറന്നു’, ‘മാടപ്രാവേ വാ’ തുടങ്ങി ജനമനസ്സുകളേറ്റെടുത്ത നിരവധി ഗാനങ്ങളാണ് അദ്ദേഹം പാടിയത്.
എറണാകുളം ഐ.എം.എ ഹൗസിൽ നടന്ന സംഗീത സായാഹ്നം അവിസ്മരണീയമായ മുഹൂർത്തമായി മാറുകയായിരുന്നു. രാഷ്ട്രീയത്തോടും വൈദ്യത്തോടുമൊപ്പം സംഗീതവും വഴങ്ങുമെന്ന് കാലങ്ങൾക്ക് മുമ്പേ തെളിയിച്ച നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ ആദ്യമായി നേതൃത്വം നൽകുന്ന സംഗീത വിരുന്നിനാണ് കൊച്ചി സാക്ഷ്യംവഹിച്ചത്.
കോഴിക്കോട് വാർമുകിൽ കൂട്ടായ്മ ഇന്ത്യൻ മെഡിക്കൽ അസോസിയേഷെൻറയും എറണാകുളം മലബാർ കൾചറൽ സെൻററിെൻറയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മങ്കൊമ്പ് ഗോപാലകൃഷ്ണൻ, വിദ്യാധരൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അർജുനൻ മാഷിന് വേണ്ടി മകൻ അശോകൻ ആദരം ഏറ്റുവാങ്ങി. വി.എം. അജിത്ത്, രാജൻ തിരുവനന്തപുരം, ഷീല ജെയിംസ്, നിത്യ മാമ്മൻ തുടങ്ങിയവരും ഗാനങ്ങൾ ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.