മലയാള ഗാനശാഖയുടെ തകർച്ചക്ക് ‘ഗാനഗന്ധർവനും’ കാരണക്കാരൻ -വി.ടി മുരളി
text_fieldsദോഹ: മലയാള ഗാനശാഖയുടെ ഇന്നത്തെ തകർച്ചക്ക് ഗാനഗന്ധർവൻ അടക്കമുള്ളവർ കാരണക്കാരാണന്ന് ഗായകനും കലാപ്രവർത്തകനുമായ വി.ടി മുരളി. ദോഹയിൽ സന്ദർശനത്തിന് എത്തിയ അദ്ദേഹം ഗൾഫ് മാധ്യമത്തോട് സംസാരിക്കവെയാണ് ഇൗ തുറന്നടിക്കൽ നടത്തിയത്. അടുത്തിടെ സംസ്ഥാന സിനിമാ ജൂറി അംഗമായിരുന്ന വേളയിൽ, മൽസരത്തിന് വന്ന 68 സിനിമകളിലെ പാട്ടുകൾ കേട്ടപ്പോൾ കടുത്ത നിരാശയാണ് അനുഭവപ്പെട്ടത്. ഇൗ പ്രതികരണമാണ് പല ജൂറി അംഗങ്ങളും മലയാള സിനിമാപ്രേക്ഷകർക്കും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് മലയാള സിനിമക്ക് ബഹുസ്വരത ഉണ്ടായിരുന്നു. ഇന്നത് ഏകസ്വരമായി മാറി.
വൈവിദ്ധ്യത്തിന് പകരം ഒരേ തരം പാട്ടുകളാണ് പുറത്തുവരുന്നത്. ഒരുകാലത്ത് രാഘവൻമാസ്റ്ററും ദേവരാജനും ദക്ഷിണാമൂർത്തിയും ബാബുരാജും രവീന്ദ്രനും ജോൺസണും എല്ലാം ചേർന്ന് ഉണ്ടാക്കിയ സൗന്ദര്യാത്മകത ഉണ്ടായിരുന്നു. എന്നാൽ അതിൽ ഇന്ന് ഗാനരംഗം ഏറെ പിന്നോട്ടുപോയി എന്നതാണ് സത്യം. ഇതിെൻറ കാരണം പാട്ടിന് പകരം പണം എന്നുള്ള സങ്കൽപ്പമാണ്. മുെമ്പല്ലാം ഗായകർക്ക് സിനിമയിൽ നല്ല പാട്ട് പാടാനുള്ള കൊതി ഉണ്ടായിരുന്നു. മികച്ച പാടുകൾ തങ്ങൾക്ക് പാടണമെന്ന അതിയായ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇന്ന് പാട്ട് ഏതും ആകാം തങ്ങൾക്ക് നല്ല പണം വേണം എന്ന ചിന്താഗതിയാണ്.
ഇതിന് യേശുദാസ് അടക്കമുള്ളവർക്ക് പങ്കുണ്ട് എന്നത് നിഷേധിക്കാനാവില്ല. വി.ടി മുരളി പറഞ്ഞു. പ്രവാസലോകത്ത് എത്തുേമ്പാൾ ഇന്നും മലയാളികൾ ‘ഒാത്തുപള്ളിയിൽ അന്ന് നമ്മൾ’ എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയും അവർ പാടിക്കുകയും ചെയ്യുന്നു. 1978 ൽ ഇ.പി മുഹമ്മദിെൻറ ‘തേൻതുള്ളി’
എന്ന നോവൽ കെ.പി കുമാരൻ സിനിമയാക്കിയേപ്പാഴാണ് പി.ടി അബ്ദുൽ റഹുമാൻ എഴുതി രാഘവൻമാസ്റ്റർ സംഗീതം നൽകിയ ആ ഗാനം ആലപിക്കാനുള്ള ഭാഗ്യം ലഭിച്ചത്. സംഗീതത്തിെൻറ ഭാവാംശം കൊണ്ടും ഗൃഹാതുരമായ വരികൾ കൊണ്ടും ആ ഗാനം ഇന്നും ജീവിച്ചിരിക്കുന്നു. ആ പാട്ടിന് ഹൃദയത്തിനുള്ളിൽ എവിടെയോ ചെന്ന് കൊള്ളിക്കാനുള്ള തീവ്രതയുണ്ട്. പ്രവാസലോകത്തിൽ ഇന്നും മലയാളിയുടെ പോയകാലത്തെ മനസും കലയും നഷ്ടപ്പെടാതെ നിലനിൽക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ ഖത്തറിൽ വന്നപ്പോൾ ഒന്നിലധികം പരിപാടികളിൽ പെങ്കടുത്തു. അതിലൊന്ന് സംവിധായകൻ േജാൺ എബ്രഹാം അനുസ്മരണമായിരുന്നു. മറ്റൊന്ന് ‘പൊന്നരിവാളമ്പിളിയിൽ, ജീവിതസമരങ്ങളുടെ പാട്ടും പറച്ചിലും’ എന്ന പരിപാടിയായിരുന്നു.
മലയാള നാടക ഗാനശാഖ സാമൂഹ്യമാറ്റത്തിന് നൽകിയ സംഭാവനകളെ കുറിച്ച് തനിക്ക് പ്രഭാഷണം നടത്താൻ അവസരം ലഭിച്ചു. എന്നാൽ ഇന്ന് കേരളത്തിൽ ഇത്തരം പരിപാടികളൊന്നും നടത്താനോ കേൾക്കാനോ ആളില്ലാത്ത അവസ്ഥയുണ്ടെന്നത്, പുരോഗമന പ്രസ്ഥാനത്തിെൻറ പക്ഷത്തുനിന്നുള്ള ഒരാളായിട്ടും തനിക്ക് പറയേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.