സംഗീതം ജീവിതത്തിലലിഞ്ഞ കുമാർ ഉസ്താദിനേയും മകനെയും തുളുനാട്ടുകാർക്കറിയുമോ?
text_fieldsകാഞ്ഞങ്ങാട്: സംഗീതത്തിനു വേണ്ടി ജീവിതം തന്നെ മാറ്റിവെച്ച് ജീവിതത്തിെൻറ താളക്രമങ്ങൾ മറന്നു പോയ കുമാർ ഉസ്താദിനേയും മകനെയും തുളുനാട്ടുകാർക്കറിയുമോയെന്നത് ലോക സംഗീത ദിനമായ ഇന്നും ഒരുചോദ്യമായി നിൽക്കുകയാണ്. പന്ത്രണ്ടാമത്തെ വയസിൽ സംഗീതഭ്രമം മൂത്ത് പഴയ ബോംബെയിലേക്ക് വണ്ടി കയറിയ ആളാണ് കുമാർ ഉസ്താദ്. മുംബൈയിലെ ഉസ്താദ് അബ്ദുൽ കരീം ഖാെൻറ ശിഷ്യനായിരുന്നു ഇദ്ദേഹം. താൻസൻ സംഗീത സഭയിൽ നിന്ന് അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിൽ നിന്ന് സ്വർണമെഡൽ വാങ്ങിയ കുമാർ ഉസ്താദിെൻറ വഴിയെയായിരുന്നു മകൻ രാമകൃഷ്ണെൻറയും യാത്ര.
പിതാവിന് ശേഷം എല്ലാ സംഗീത സദസുകളിലും ഇൗ കലാകാരൻ നിറഞ്ഞു നിൽക്കുകയും ചെയ്തു. 1964 മുതൽ പ്രധാനമായും തലപ്പാടി മുതൽ കോഴിക്കോട് വരെയുള്ള എല്ലാ സംഗീത സദസുകളിലും പ്രധാനിയായി മാറി. ഹിന്ദുസ്ഥാനി സംഗീതത്തിലായിരുന്നു ഉസ്താദ് കുമാറിെൻറ നേട്ടങ്ങൾ.
കാസർകോട് ജില്ലയിലെ ആനബാഗിലു എന്ന സ്ഥലത്താണ് മകൻ രാമകൃഷ്ണൻ ജനിക്കുന്നത്. ഹിന്ദുസ്ഥാനി സംഗീതം പഠിച്ച രാമകൃഷ്ണൻ നന്നായി മദ്ദളവും വായിച്ചിരുന്നു. എട്ടാമത്തെ വയസിൽ തന്നെ തബലയിൽ താളങ്ങൾ തിമിർത്തു പെയ്യിക്കാൻ തുടങ്ങിയിരുന്നു. ബഡ്വാൾ മേങ്കഷ് റാവു, ഗോമേക്കർ, ശിരിയ മാധവറാവു എന്നിവരോടൊപ്പം നിരവധി വേദികളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തു. പത്ത് വർഷം മുമ്പ് രാമകൃ്ഷണെൻറ പിതാവ് മരിച്ചു.
1964ൽ പിതാവിനൊപ്പം തുഞ്ചൻ പറമ്പിൽ നടത്തിയ സംഗീത കച്ചേരി സംഗീതാസ്വാദകരുടെ പ്രശംസ പിടിച്ചു പറ്റിയ ഒരു പരിപാടിയായിരുന്നു. ലോക പ്രശസ്ത ഭരതനാട്യ ആചാര്യൻ രാജരത്നം പിള്ള, പത്മഭൂഷൺ ഭീംസെൻ ജോഷി, തുടങ്ങിയ പ്രഗത്ഭർ അന്ന് ഉസ്താദ് കുമാറിനൊപ്പം ആനബാഗിലുവിലെ വീട്ടിൽ വരികയും സംഗീത സഭകൾ നടത്തുകയും പതിവായിരുന്നു. പത്മഭൂഷൺ ഭീംസെൻ ജോഷിക്ക് വേണ്ടി തബല വായിക്കാനുള്ള സുവർണ്ണാവസരം ഉസ്താദ് കുമാറിനെ തേടി വരികയും ചെയ്തു. എം.എസ്. ബാബുരാജ്, കുമാർ ഉസ്താദിെൻറ പ്രമുഖ ശിഷ്യനാണ്. ദാരിദ്ര്യവും ദുരിതവും നിറഞ്ഞതായിരുന്നു കുമാർ ഉസ്താദിെൻറ ജീവിതം. അച്ഛനൊപ്പം ഏറെ സംഗീത യാത്രകൾ നടത്തി പ്രശസ്തനായ മകനും ഇൗ ദുരിത നിലങ്ങളിൽ നിന്ന് മോചനമല്ല. ഹിന്ദു സ്ഥാനി സംഗീതം പഠിക്കുന്നതോടൊപ്പം തന്നെ തബലയിലെ താളങ്ങളെ കുറിച്ചെഴുതിയ പുസ്തകം പ്രസിദ്ദീകരിക്കാമെന്ന ആഗ്രഹവും ഇത് വരെയും നടപ്പിലായിട്ടില്ല. വാത സംബന്ധമായ അസുഖങ്ങളെ തൊട്ട് മുഴുവൻ സംഗീത പരിപാടികൾക്കും അദ്ദേഹത്തിന് പോകാൻ കഴിയുന്നില്ല.
കലാകാരൻമാർക്കുള്ള പെൻഷനൊന്നും ലഭിക്കാതെ തളിപ്പറമ്പിലെ വാടക ക്വാർേട്ടഴ്സിലാണ് ഇപ്പോൾ താമസിക്കുന്നത്. സർവകലാശാല, സ്കൂൾ കലോത്സവം തുടങ്ങിയ പരിപാടികളിലൂടെ ആയിര കണക്കിന് വിദ്യാർഥികളെ ഹിന്ദുസ്ഥാനി സംഗീതവും തബലയും പഠിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.