ജയറാം നായകനായ സംസ്കൃത ചിത്രം നമോഃയിലെ ടൈറ്റിൽ സോങ്ങ് റിലീസ് ചെയ്തു
text_fieldsജയറാമിനെ നായകനാക്കി വിജീഷ് മണി ആദ്യമായി സംവിധാനം ചെയ്ത സംസ്കൃത ചിത്രം നമോഃ -യിലെ ടൈറ്റിൽ ഗാനം പുറത്തുവിട്ടു. െഎശ്വര്യ ദേവകുമാർ പാടിയ പാട്ടിന് ഇൗണമിട്ടിരിക്കുന്നത് കലൈമാമണി ജയചന്ദ്രനാണ്. ആർ. നന്ദകിഷോറിേൻറതാണ് വരികൾ.
നമോഃ എന്ന സിനിമക്ക് വേണ്ടി ഒരു വർഷത്തോളമാണ് ജയറാം തയ്യാറെടുപ്പ് നടത്തിയത്. പുരാണ പ്രസിദ്ധമായ സുധാമാ എന്ന കഥാപാത്രമായി മാറാൻ ശരീരഭാരം കുറയ്ക്കുകയും തല മുണ്ഠനം ചെയ്യുകയും ചെയ്തിരുന്നു. മൂന്ന് ദശകത്തിലേറെ നീണ്ട തെൻറ അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളിയുണ്ടാക്കിയ കഥാപാത്രമായിരുന്നു സുധാമാവ് എന്നും ജയറാം പറഞ്ഞിരുന്നു. ചിത്രത്തിലെ ജയറാമിെൻറ വേറിട്ട ലുക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ ഒരു സംഘം ടെക്നീഷ്യൻമാരാണ് നമോഃക്ക് പിന്നിൽ പ്രവർത്തിച്ചത്. പത്മശ്രീ ഭജൻ സാമ്രാട്ട് അനൂപ് ജലോട്ട ഈണം നൽകിയ നമോ യിലെ ആദ്യ ഗാനം നടൻ മോഹൻലാൽ അദ്ദേഹത്തിെൻറ ഫെയ്സ് ബുക്ക് പേജിലൂടെ മെയ് മുപ്പത്തി ഒന്നിന് റിലീസ് ചെയ്തിരുന്നു. അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ് ചിത്രം നിർമിച്ചിരിക്കുന്നത്. യു. പ്രസന്നകുമാർ-എസ്.എൻ മഹേഷ് ബാബു എന്നിവരുടേതാണ് തിരക്കഥ, ക്യാമറ എസ്. ലോകനാഥനും, ബി. ലെനിൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.