പാട്ട് പ്രതിരോധമാകുേമ്പാൾ VIDEO
text_fields‘നിങ്ങളുടെ വിപ്ലവം പാടാനും നൃത്തംെവക്കാനും എന്നെ അനുവദിക്കുന്നില്ലെങ്കില്‍ ആ വിപ്ലവം എനിക്ക് വേണ്ട’’ എന്നത് ഇന്ത്യയിലെ ഫെമിനിസ്റ്റ് വൃത്തങ്ങളില്‍ പലപ്പോഴും കേട്ട വാചകമാണ്. ഒരേസമയം ഭരണകൂടത്തിനും ഭരണകൂട മർദനങ്ങൾക്കെതിരായ പ്രതിരോധങ്ങൾ നയിക്കുന്നവർക്കും നൃത്തവും സംഗീതവും മറ്റും വളരെ പ്രാധാന്യമുള്ളതാകുന്നത് എന്തുകൊണ്ട് എന്നത് ആഴത്തില്‍ പരിശോധിക്കപ്പെടേണ്ടതാണ്.
സ്തുതിഗീതങ്ങള്‍ പാടി രാജാവിനെ ഉറക്കാനും പള്ളിയുണർത്താനും (രാവിലെ വിളിച്ചുണര്‍ത്തുക) വിശ്രമവേളകളിലും വിശേഷാവസരങ്ങളിലും മറ്റും കീഴാളസമുദായത്തില്പ്പെട്ട പാണന്മാര് പാടിയിരുന്ന പാട്ടുകളാണ് തുയിലുണര്‍ത്തുപാട്ട്. ഇതിനെക്കാള്‍ പ്രശസ്തവും പരിചിതവുമാണ് തച്ചോളി ഒതേനനെയും മറ്റും ആരാധിച്ചു പാടിയിരുന്ന വടക്കന്‍പാട്ടുകള്‍. ഒരു കഥാപാത്രത്തെ ചിത്രീകരിച്ച് പ്രശസ്തനാക്കുക മാത്രമല്ല അത് ചെയ്തിരുന്നത്. ചരിത്രത്തെ ആവിഷ്കരിക്കുന്നതിൽ പാട്ടുകള്‍ക്കുള്ള പങ്ക് എന്താണെന്ന് പറയുകകൂടിയായിരുന്നു. ലോകം മുഴുവനും രാജാക്കന്മാരും പ്രഭുക്കന്മാരും പണ്ടുകാലത്ത് ഇത്തരത്തിലുള്ള സംഗീതജ്ഞരെയും പാട്ടുകാരെയും സ്വാഗതംചെയ്യുകയും അംഗീകരിക്കുകയും ചെയ്തിരുന്നത് എന്തുകൊെണ്ടന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.
പ്രതിരോധത്തിെൻറ സംഗീതത്തിനും ഇതേ പാരമ്പര്യം അവകാശപ്പെടാനുണ്ട്. ഏതെല്ലാം സന്ദര്‍ഭങ്ങളില്‍ ഭരണകൂടവും പൊതുജനങ്ങളും തമ്മില്‍ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം പുതിയ പാട്ടുകാരും സംഗീതജ്ഞരും കവികളും ഒക്കെ അവരുടെ ചുണ്ടുകളില്‍ പ്രതിരോധഗീതങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. അടിയന്തരാവസ്ഥ കാലഘട്ടത്തിൽ അത് കണ്ടതാണ്. എഴുതി പ്രസിദ്ധീകരിച്ച ഏതെങ്കിലും ലേഖനത്തെക്കാളുമോ പൊതു പ്രസംഗത്തെക്കാളുമോ കൂടുതല്‍ ശക്തമായ വികാരങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട് പാട്ടുകളും കവിതകളും. ഇവയെല്ലാം ഉന്നതമായ ഒരു വിമര്‍ശനബോധം ജനങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ വികാരങ്ങളാകട്ടെ, ദൃശ്യവത്കരിക്കപ്പെടുമ്പോള്‍ സംഗീതത്തെക്കാളും പ്രസംഗത്തെക്കാളും ശക്തമായി മനസ്സില്‍ പതിയുകയും ചെയ്യും.
ഇത്രയൊക്കെ ഒരു ആമുഖമായി പറയാന്‍ കാരണം ഇൗയിടെ നാസര്‍ മാലിക്കിെൻറ ‘നൊസ്സ്’ എന്ന മ്യൂസിക് ആൽബം കണ്ടതാണ്. യു.എ.പി.എ എന്ന കരിനിയമത്തിനെതിരായി ആവിഷ്കരിക്കപ്പെട്ടതാണ് ഇൗ ഹ്രസ്വസംഗീത ചിത്രം. നൊസ്സ് സർഗശക്തിയുള്ള ആവിഷ്കാരമാണ്. യു.എ.പി.എക്കെതിരെയുള്ള സമരത്തില്‍ അടയാളപ്പെടുത്തേണ്ട ഒന്നാണ് ഈ മ്യൂസിക് വിഡിയോ. ഇൗ സൃഷ്ടി പങ്കുവെക്കുന്ന രാഷ്ട്രീയ നിരീക്ഷണങ്ങള്‍ മൂര്‍ച്ചയേറിയതും തുളഞ്ഞുകയറുന്നവയുമാണ്. ‘നൊസ്സ്’ ഇതിന് മുമ്പുണ്ടായിരുന്നതില്നിന്നെല്ലാം വ്യത്യസ്തമായ ഒരു രാഷ്ട്രീയ അവബോധത്തിെൻറ ഫലം കൂടിയാണ്.
ഈ ആൽബം ചിത്രീകരിച്ച ഫോട്ടോഗ്രാഫര്‍ ഫസല്‍ ആലൂർ, എഡിറ്റ് ചെയ്ത രാജേഷ് രവി തുടങ്ങിയവര്‍ അവരുടേതായ കാഴ്ചപ്പാടില്‍ ഇതില്‍ സർഗാത്മക ഇടപെടല്‍ നടത്തിയിട്ടുണ്ട്. സംഗീതത്തിലെ സങ്കീര്‍ണതകൾ ജനങ്ങളുമായി സംവദിക്കുന്നതില്‍ എന്തെങ്കിലും കുറവുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് ദൃശ്യവത്കരണം വഴി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് വളരെ പെട്ടെന്ന് ഒരു പ്രചാരണം ആവശ്യമാണെന്ന് കാണികളെ അത് ബോധ്യപ്പെടുത്തുന്നു.
യു.എ.പി.എയെക്കുറിച്ചുള്ള ചര്‍ച്ച ഒരിക്കലും അബ്ദുന്നാസിര്‍ മഅ്ദനിയെ പരാമർശിക്കാതെ പൂർണമാകില്ല എന്നതാണ് സത്യം. ‘നൊസ്സി’ൽ അബ്ദുന്നാസിര്‍ മഅ്ദനിയെ ഉള്‍പ്പെടുത്തിയതില്‍ ചില വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നു. അത്തരം വിമർശനങ്ങളിൽ ഒരു അടിസ്ഥാനവുമില്ല. ഞാന്‍ ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്.
ഒന്നാമത് ഇൗ കരിനിയമത്തിെൻറ പേരില്‍ ഒരു യുക്തിയുമില്ലാതെ, കാരണവുമില്ലാതെ തടവറയില്‍ കഴിഞ്ഞ വ്യക്തിയാണ് മഅ്ദനി. ഒന്നര ദശാബ്ദത്തില്‍ അധികം അദ്ദേഹം തടവറയില്‍ ചെലവഴിച്ചു. ഇതുപോലെ ശിക്ഷ നേരിടേണ്ടിവന്നവര്‍ ഇന്ത്യയില്‍ത്തന്നെ മഅ്ദനിയെപ്പോലെ വേറെ ഒരു മനുഷ്യനുമില്ല. വിമര്‍ശകര്‍ ഓര്‍ക്കേണ്ട ഒരു പ്രധാന കാര്യം യു.എ.പി.എ പൊതുചര്‍ച്ചയും പ്രതിഷേധവും ആയതിെൻറ കാരണം അബ്ദുന്നാസിര്‍ മഅ്ദനിയോട് ആ നിയമം ചെയ്ത അന്യായം കൂടിയാണ്. ആദ്യം അദ്ദേഹത്തിനുനേരെ ബോംബെറിഞ്ഞ് കാല് തകര്‍ക്കുന്നു. പിന്നീട് ഏതോ ബോംബിെൻറ പേരില്‍ അദ്ദേഹത്തെ എന്നന്നേക്കുമായി തുറുങ്കിലടക്കുന്നു.
യു.എ.പി.എയെ കുറിച്ച രാഷ്ട്രീയ അവബോധം കേരളീയരുടെ ഇടയില്‍ ഉള്ളപോലെ ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇല്ല. ചുരുക്കത്തിൽ അതിക്രമങ്ങൾക്കെതിരായ ഒരാവിഷ്കാരമാണ്, വെടിയുണ്ടകൾക്കെതിരായ കാമറ ഷോട്ടുകളാണ്, അടിച്ചമർത്തലുകൾക്കെതിരായ സംഗീതമാണ്, ഫാഷിസത്തിനെതിരായ സംഗീതത്തിെൻറ വെല്ലുവിളിയാണ് നൊസ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.