പ്രണയകലഹം തീർത്ത് ഗൗതം മേനോെൻറ ‘ഒരു ചാൻസ് കൊടു’ -Video
text_fieldsചെന്നൈ: അത്രക്കിഷ്ടമായിരുന്നു മേഘക്ക് അവനെ, ശാന്തനുവിനെ. അഭിനയമാണെങ്കിൽ പോലും സിനിമയിൽ അവൻ കാമുകിയുമായി അടുത്തിടപഴകുന്ന രംഗങ്ങൾ അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
‘ഇനി നമ്മൾ തമ്മിൽ ബന്ധമില്ല’ എന്ന് അവൾ പറഞ്ഞത് ശാന്തനുവിനെ ശരിക്കും തകർത്തു. ഈ പ്രണയകലഹം തീർക്കാൻ ‘ഒരു ചാൻസ് കൊടു പെണ്ണേ’ എന്നു പാടിയാടി ഇവരുടെ സുഹൃത്ത് കലൈ ഇടപെടുന്ന മ്യൂസിക് വിഡിയോയുമായി ‘ലോക്ഡൗൺ’ വിരുന്നൊരുക്കുകയാണ് പ്രമുഖ സംവിധായകൻ ഗൗതം വാസുദേവ മേനോൻ.
രണ്ട് ദിവസം മുമ്പ് ടീസർ ഇറങ്ങിയപ്പോൾ മുതൽ മുഴുവൻ വിഡിയോക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. രസകരമായി ചിത്രീകരിച്ചിരിക്കുന്ന വിഡിയോ അവരെ നിരാശപ്പെടുത്തിയതുമില്ല. ശാന്തനു ഭാഗ്യരാജും മേഘ ആകാശും പ്രണയ ജോഡികളായെത്തുേമ്പാൾ സുഹൃത്തായി വേഷമിടുന്നത് മദ്രാസ്, കബാലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കലൈയരസനാണ്.
മദൻ കർക്കിയുടെ രചനക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് ഗായകൻ കാർത്തിക് ആണ്. കാർത്തിക്കും ഗാന ഗുണയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൂർണമായും ലോക്ഡൗൺ വ്യവസ്ഥകൾ പാലിച്ച് തെൻറ വീട്ടിൽ വെച്ചാണ് വിഡിയോ ചിത്രീകരിച്ചതെന്ന് ഗൗതം മേനോൻ പറയുന്നു. അഭിനേതാക്കൾക്ക് പുറമേ ഏഴുപേർ മാത്രമാണ് ചിത്രീകരണത്തിൽ പങ്കെടുത്തത്.
മാസ്ക് ധരിച്ച്, ശാരീരിക അകലം പാലിച്ചായിരുന്നു ചിത്രീകരണം. മേക്കപ്പോ കേശാലങ്കാരമോ ഒന്നുമില്ലാതെയാണ് താരങ്ങൾ അഭിനയിച്ചതും. അവരുടെ തന്നെ കോസ്റ്റ്യൂം ആണ് ഉപയോഗിച്ചത്. വിഡിയോ ചിത്രീകരണം എന്നതിലുപരി സിനിമയെന്ന അഭിനിവേശത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു പറ്റം സുഹൃത്തുക്കളുടെ സംഗമമായിരുന്നു അതെന്നും ഗൗതം പറയുന്നു.
ലോക്ഡൗൺ കാലഘട്ടത്തെ ക്രിയാത്മകമായി ഉപയോഗിച്ച സംവിധായകരിലൊരാളാണ് ഗൗതം മേനോൻ. കഴിഞ്ഞമാസം തൃഷയെയും സിമ്പുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി ‘കാര്‍ത്തിക് ഡയല്‍ സെയ്ത എന്‍’ എന്ന ഹൃസ്വ ചിത്രം ഗൗതം മേനോന്‍ പുറത്തുവിട്ടിരുന്നു. 2010-ല്‍ അദ്ദേഹം സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായ’ എന്ന സിനിമയെ ആസപ്ദമാക്കിയാണ് ഇത് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.