ഗായിക എം.എസ്. രാജേശ്വരി ഇനി ഒാർമയിൽ
text_fieldsചെന്നൈ: പ്രശസ്ത ഗായിക എം.എസ്. രാജേശ്വരിയുടെ (87) സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം നാലിനു ചെന്നൈ ക്രോംപേട്ട് ശ്മശാനത്തിൽ നടന്നു. മലയാളമുൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമകളിൽ അഞ്ഞൂറിലേറെ ഗാനങ്ങൾ ആലപിച്ച ഇവരുടെ അന്ത്യം ബുധനാഴ്ചയായിരുന്നു.
1947ൽ ‘നാം ഇരുവർ’ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. കുട്ടികളുടെ ശബ്ദം അനുകരിച്ച് പാടുന്നതിൽ പ്രത്യേക കഴിവുണ്ടായിരുന്നു. ആദ്യകാല ഗായിക ടി.വി. രാജസുന്ദരിയുടെ മകളാണ്. കമൽഹാസെൻറ അരങ്ങേറ്റ ചിത്രമായ ‘കളത്തൂർ കണ്ണമ്മ’യിലെ ‘അമ്മാവും നീയേ അപ്പാവും നീയേ...’ എന്നതാണ് ഇവരുടെ പ്രശസ്ത ഗാനങ്ങളിലൊന്ന്.
സംഗീത ഇതിഹാസങ്ങളായ ടി.എം. സൗന്ദരരാജൻ, സീർേക്കാഴി ഗോവിന്ദരാജൻ, എ.എം. രാജ, കെ.ജെ. യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം എന്നിവർക്കൊപ്പം ഗാനം ആലപിച്ചിട്ടുണ്ട്. 1993ൽ പുറത്തിറങ്ങിയ ‘ശിവരാത്രി’യിലാണ് അവസാനമായി പാടിയത്.
സ്കൂൾ മാസ്റ്ററിൽ ജി. ദേവരാജെൻറ സംഗീത സംവിധാനത്തിൽ ‘കിലുകിലുക്കം കിലുക്കം...’, ‘ഭാഗ്യമുദ്ര’യിലെ ‘മണ്ണാങ്കട്ടയും കരിയിലയും...’ എന്നിവയാണ് മലയാളത്തിലെ ശ്രദ്ധേയ ഗാനങ്ങൾ. നടന്മാരായ കമൽഹാസൻ, രജനീകാന്ത് തുടങ്ങിയവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.