എം.എൻ.എസ് ഭീഷണി: പാകിസ്താൻ ഗായകരുടെ പാട്ട് ഒഴിവാക്കി ടി-സിരീസ്
text_fieldsന്യൂഡൽഹി: മഹാരാഷ്ട്ര നവ നിർമാൺ സേനയുടെ ഭീഷണിയെ തുടർന്ന് യുട്യൂബിൽ നിന്ന് പാക് ഗായകരുടെ പാട്ടുകൾ നീക്കം ച െയ്ത് ടീ സീരിസ്. റാഹേത്ത് ഫത്തേഹ് അലി ഖാൻ, ആത്തിഫ് അസ്ലം തുടങ്ങിയവരുടെ പാട്ടുകളാണ് യുട്യുബിൽ നിന്ന് നീക്കം ചെയ്തത്.
ടി.സിരീസ്, സോണി മ്യൂസിക്, ടിപ്സ് മ്യൂസിക് തുടങ്ങിയ കമ്പനികളോട് പാക് ഗായകരെ ഒഴിവാക്കാനാണ് മഹാരാഷ്ട്ര നവ നിർമാണ സേനയുടെ നിർദേശം നൽകിയിരിക്കുന്നത്. പാക് ഗായകർക്കെതിരെ മ്യൂസിക് കമ്പനികൾ നടപടിയെടുത്തില്ലെങ്കിൽ തങ്ങളുടേതായ രീതിയിൽ പ്രതിരോധിക്കുമെന്ന് എം.എൻ.എസ് വ്യക്തമാക്കി.
നേരത്തെ ഉറി ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിലും പാക് കലാകാരൻമാർക്കെതിരെ എം.എൻ.എസ് രംഗത്തെത്തിയിരുന്നു. പാക് കലാകാരൻമരോട് ഇന്ത്യ വിടണമെന്നായിരുന്നു അന്ന് എം.എൻ.എസിെൻറ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.