ആസ്വാദ്യതയിൽ ൈവറലായി ‘ഖുർആനിലെ ഹഖ്’ -VIDEO
text_fieldsകോഴിക്കോട്: റമദാനിലേക്കവതീർണമായ ഖുർആെൻറ പോരിശയും മഹനീയ മാസത്തിെൻറ ശ്രേഷ്ഠതയും വിവരിക്കുന്ന മധുരമനോഹരമായ മാപ്പിളപ്പാട്ട് യൂട്യൂബിൽ ഏെറ ശ്രദ്ധയാകർഷിക്കുന്നു. ഗായിക സിദ്റത്തുൽ മുൻതഹയും സഹോദരങ്ങളും ചേർന്നൊരുക്കിയ ‘ഖുർആനിലെ ഹഖ്’ എന്ന ഗാനമാണ് ആസ്വാദകരുടെ നിറഞ്ഞ പ്രശംസക്ക് പാത്രമാവുന്നത്.
‘പൂവിതൾ തുമ്പിൽ വീഴും തേൻകണം പോലെ... ഭൂവിതിൽ തിരുദൂതരാം വഴി പൂത്ത പൊൻതിങ്കൾ... റമദാനിലേക്കവതീർണമാം ഖുർആനിലെ ഹഖ്... തിരുവാക്കിനാലുൾക്കൊണ്ടിടാം ഇതിലില്ലയൊരുശക്ക്...’
തസ്ബീഹ് മുത്തിയ വിരലുകൾ...
ജന്നത്തിലേക്കാ പടവുകൾ
തഹ്ലീലുയർത്തിയ നാവുകൾ
മായാത്ത റബ്ബിൻ പേരുകൾ....’ എന്ന് തുടങ്ങുന്ന പാട്ടിെൻറ വരികളും ആലാപനവും സംഗീതവും ഒന്നിനൊന്ന് മികച്ചതാണെന്നതാണ് പാട്ടിനെ വേറിട്ടുനിർത്തുന്നത്.
ഗായിക സിദ്റത്തുൽ മുൻതഹയുടെ മേനാഹരമായ ആലാപനം പാട്ടിനെ ശ്രദ്ധേയമാക്കുന്നു. അർഥസമ്പുഷ്ടവും ഭാവതീവ്രവുമായ വരികൾ അമീൻ കാരക്കുന്നിേൻറതാണ്. ആറു മിനിറ്റ് നീളുന്ന ഗാനത്തിന് ലളിതവും വശ്യവുമായ സംഗീതത്തിെൻറ അകമ്പടിയൊരുക്കിയത് സിദ്റത്തിെൻറ സഹോദരൻ ബയാനുസ്സമാൻ. മെറ്റാരു സഹോദരൻ ഇഹ്സാൻ, മുഹമ്മദ് അക്ബർ, സിബ്ഗത്തുല്ല എന്നിവരും അണിയറയിൽ കരുത്തുപകരുന്നു. സംവിധായകൻ മുഹ്സിൻ പരാരിയാണ് സിദ്റത്തുൽ മുൻതഹയുടെ യൂട്യൂബ് പേജിൽ പാട്ട് റിലീസ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.