സംഗീത പ്രേമികൾക്ക് രമേഷ് പിഷാരടിയുടെ സർപ്രൈസ് VIDEO
text_fieldsപഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെ ആദ്യമായി സംവിധായക വേഷത്തിെലത്തുന്ന രമേഷ് പിഷാരടി പ്രേക്ഷകർക്കായി ഒരു സർപ്രൈസ് ഒരുക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സർപ്രൈസിെൻറ പ്രഖ്യാപനം.
‘പഞ്ചവർണതത്തയുടെ പശ്ചാത്തലസംഗീതം ഒരുക്കുന്നതിെൻറ ഇടവേളയിൽ ഔസേപ്പച്ചൻ സാറിനോട് അദ്ദേഹത്തിെൻറ മനോഹരഗാനങ്ങളെ കുറിച്ച് സംസാരിച്ചു.....
അപ്പോൾ തോന്നിയ ഒരു കൗതുകം !!!!
നിങ്ങൾക്കേറ്റവും പ്രിയപ്പെട്ട അദ്ദേഹത്തിെൻറ ഒരു ഗാനം കമൻറ് ചെയുക ...ശേഷം സർപ്രൈസ്... ഇങ്ങനെയായിരുന്നു പോസ്റ്റ്.
സംഗീത പ്രേമികൾക്കുള്ള മനോഹര സമ്മാനവുമായി പിഷാരടി പിറ്റേ ദിവസം ഫേസ്ബുക്കിൽ തിരിച്ചെത്തുകയും ചെയ്തു. മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട സംഗീത സംവിധായകനായ ഒൗസേപ്പച്ചൻ പ്രേക്ഷകരുടെ ഇഷ്ടങ്ങളിൽ നിന്നും തിരെഞ്ഞെടുത്ത ഒരു പാട്ട് വയലിനിൽ വായിച്ചു. ഉണ്ണികളേ ഒരു കഥപറയാം എന്ന പാട്ടായിരുന്നു വായിച്ചത്.
രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിെൻറ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഔസേപ്പച്ചനാണ്. ഇതിെൻറ പണികൾക്കിടയിലായിരുന്നു പിഷാരടിയും ഒൗസേപ്പച്ചനും മനോഹരമായ സർപ്രൈസുമായി എത്തിയത്. ജയറാമും കുഞ്ചാക്കോ ബോബനുമാണ് പഞ്ചവർണ്ണതത്തയിലെ നായകൻമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.