ടെയ്‌ലർ സ്വിഫ്റ്റിനെയും ബി.ടി.എസിനെയും മറികടന്ന് ബാദ്ാഷയുടെ പുതിയ ഗാനം
text_fieldsഇന്ത്യൻ റാപ്പ് താരം ബാദ്ാഷയുടെ പുതിയ ഗാനം പാഗലിന് യൂട്യൂബിൽ റെക്കോർഡ് കാഴ്ചക്കാർ. റിലീസ് ചെയ്ത് 24 മണിക്കൂറിന ുള്ളിൽ 75 ദശലക്ഷം കാഴ്ചകളുമായി പാഗൽ റെക്കോർഡിട്ടു. ജനപ്രിയ ദക്ഷിണ കൊറിയൻ ബാൻഡായ ബി.ടി.എസിനെയാണ് ബാദ്ാഷ മറികടന്ന ത്. ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റിനെയും ബാദ്ാഷ മറികടന്നു.
2019 ഏപ്രിൽ 12ന് അപലോഡ് ചെയ്ത ബി.ടി.എസിൻെറ ബോയ് വിത്ത് ലവ് ആണ് 74,600,000 കാഴ്ചക്കാരുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ Look at What You Made Me Do ആണ് മൂന്നാമത്. റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ പാഗൽ സെൻസേഷനായി.
സംഗീതം ഇന്ത്യയിൽ നിന്ന് അതിർത്തിക്കപ്പുറത്തേക്ക് കൊണ്ടുപോകാനും ഞങ്ങളുടെ സാന്നിധ്യം അനുഭവപ്പെടുത്താനുമുള്ള ലക്ഷ്യത്തോടെയാണ് 'പാഗൽ' നിർമ്മിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഞങ്ങൾക്ക് ലഭിച്ച സ്നേഹത്തിന്റെ അളവിൽ ഞാൻ അത്യധികം ആവേശഭരിതനാണ്, ”ബാദ്‌ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.