ഗായിക റിമി ടോമി രഹസ്യമൊഴി നൽകി
text_fieldsകോതമംഗലം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗായികകയും സിനിമാതാരവുമായ റിമി ടോമി കോതമംഗലം കോടതിയിലെത്തി മൊഴി നൽകി. വ്യാഴാഴ്ച്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് ബന്ധുവിനും അഭിഭാഷകനോടുമെത്ത് മൊഴി നൽകാനെത്തിയത്.
കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ മജിസ്ട്രേറ്റ് സുബിത ചിറക്കലാണ് റിമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.അന്വേഷണ സംഘം പല തവണ ആവശ്യപ്പെട്ടതിൻ്റെയടിസ്ഥാനത്തിൽ മൊഴി നൽകാൻ വനിത ജഡ്ജിക്ക് മുന്നിൽ ഹാജരാകാമെന്ന് റിമി അറിയിച്ചിരുന്നു.ഇത് പ്രകാരമാണ് കോതമംഗലം കോടതിയിലെത്തി മൊഴി നൽകാൻ അന്വേഷണ സംഘം വഴി ഒരുക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ വെള്ളിയാഴ്ച്ചകകം മൊഴി രേഖപ്പെടുത്തണമെന്ന നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ റിമി കോടതിയിൽ മൊഴി നൽകുവാൻ എത്തുമെന്ന പ്രതീക്ഷയിൽ ഒരാഴ്ചയായി മാധ്യമ പ്രവർത്തകർ കോടതി പരിസരത്ത് നിരീക്ഷണവുമായി നില ഉറപ്പിച്ചിരുന്നു.
രണ്ട് മണിയോടെ കോടതിയിലെത്തിയ റിമി മാധ്യമ പ്രവർത്തകർക്ക് പിടികൊടുക്കാതെ ചേമ്പറിൽ പ്രവേശിക്കുകയായിരുന്നു. 45 മിനിറ്റോളം നീണ്ട മൊഴിയെടുപ്പിന് ശേഷം പുറത്ത് വന്ന റിമി ദിലീപ് ഉൾപ്പെടെയുള്ള സംഘത്തോടൊപ്പമുള്ള യാത്രകളെ കുറിച്ച് മാത്രമാണ് മൊഴിലുള്ളതെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.