വിടപറയൽ വേദിയിലും മലയാളത്തെ കൈവിടാതെ ജാനകിയമ്മ
text_fieldsമൈസൂരു: ആറുപതിറ്റാണ്ട് നീണ്ട സംഗീതജീവിതത്തിന് വിരാമമിടുേമ്പാഴും മലയാളത്തെ കൈവിടാതെ പ്രമുഖ തെന്നിന്ത്യൻ ഗായിക എസ്. ജാനകി. ശനിയാഴ്ച മൈസൂരു മാനസ ഗംേഗാത്രിയിലെ ഒാപ്പൺ എയർ ഒാഡിറ്റോറിയത്തിൽ നടന്ന വിടവാങ്ങൽ സംഗീതനിശയിലാണ് കേരളീയരുടെ കരളും കാതും കവർന്ന ഗായിക മലയാളത്തെ മുറുകെപ്പിടിച്ചത്.
സംഗീതജീവിതം അവസാനിപ്പിക്കരുതെന്നും തുടർന്ന് പാടണമെന്നുമുള്ള സദസ്യരുടെ മുറവിളികൾക്ക് മലയാളത്തിലെ പ്രശസ്ത പഴമൊഴിയെ കൂട്ടുപിടിച്ചാണ് ജാനകി മറുപടി പറഞ്ഞത്. ‘സ്വരം നന്നാവുേമ്പാൾ പാട്ടു നിർത്തണം’ എന്ന പഴമൊഴി ഉദ്ധരിച്ച് ആരാധകരുടെ ആവശ്യം അവർ സ്നേഹപൂർവം നിരസിക്കുകയായിരുന്നു.
പ്രായം തെൻറ സ്വരമാധുര്യത്തിന് അപശ്രുതിമീട്ടുമോ എന്ന് സംശയിച്ചാണ് 80ൽ എത്തിനിൽക്കുന്ന ഇൗ അപൂർവ പ്രതിഭ സംഗീതജീവിതം അവസാനിപ്പിക്കാനുള്ള കടുത്ത തീരുമാനമെടുത്തത്. ഇനി ചലച്ചിത്രങ്ങളുടെ പിന്നണിയിലോ പൊതുവേദികളിലോ പാടില്ലെന്നായിരുന്നു തീരുമാനം. ഇത് ആരാധകരെ അറിയിക്കാനും അവരെ അവസാനമായി അഭിമുഖീകരിക്കാനുമാണ് മൈസൂരുവിലെ വേദിയിൽ വന്നത്.
മലയാളിയായ മനു ബി. മേനോെൻറ നേതൃത്വത്തിലുള്ള ‘സ്വയംരക്ഷണ ഗുരുകുലം’, എസ്. ജാനകി ചാരിറ്റബിൾ ട്രസ്റ്റ് മൈസൂരു, സുവർണ കർണാടക കേരളസമാജം ഉത്തരമേഖല എന്നീ സംഘടനകൾ ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ൈവകീട്ട് 6.30 മുതൽ രാത്രി 10.30 വരെ നീണ്ട സംഗീത പരിപാടിയിൽ ജാനകിയമ്മ ആലപിച്ച നാൽപതോളം വിവിധ ഭാഷാ ഗാനങ്ങളിൽ നാലെണ്ണം മലയാളമായിരുന്നു.
ഗാനമേള തുടങ്ങി ഏതാനും സമയത്തിനകംതന്നെ മലയാളത്തിെൻറ ഹൃദയംകവർന്ന ‘സേന്ധ്യ, കണ്ണീരിതെന്തേ സേന്ധ്യ...’ എന്ന ഗാനം അവർ പാടി. നല്ലശതമാനം മലയാളികളുള്ള സദസ്സ് ഹർഷാരവത്തോടെയാണ് അതിനെ വരവേറ്റത്. മറുഭാഷാ ഗാനങ്ങൾക്കിടയിൽ അവർ വീണ്ടും മലയാളത്തെ തെൻറ മധുരശബ്ദംകൊണ്ട് അനുഗ്രഹിച്ചു.
17 ഭാഷകളിലായി 48,000-ത്തോളം ഗാനങ്ങൾ ആലപിച്ച താൻ ആത്മസംതൃപ്തിയോടെയാണ് സംഗീതവേദിയോട് വിടപറയുന്നതെന്ന് അവർ പറഞ്ഞു. ഇതിൽ 1200ലേറെ ഗാനങ്ങൾ മലയാളത്തിനുവേണ്ടിയാണ് ആലപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.