‘എനിക്കു തന്ന ഉപഹാരം കൊണ്ട് ആശുപത്രി പണിതുയർത്തൂ’
text_fieldsഅന്താരാഷ്ട്ര സംഗീത പഠന കേന്ദ്രം സ്ഥാപിക്കാന്‍ കേരളം നൽകിയ രണ്ടേക്കറിൽ ആശുപത്രി പണിയണമെന്ന നിർദേശവുമായി സരോദ് മാന്ത്രികൻ അംജദ് അലി ഖാൻ. സമഭാവനയോടെ മതഭേദമില്ലാതെ രോഗികളെ ചികിത്സിക്കുന്ന ഒരിടം തിരുവനന്തപുരത്തെ ഭൂമിയിൽ ഒരുക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
മതത്തിലുപരി, ആരോഗ്യപരിചരണമാണ് മനുഷ്യനാവശ്യം. ലോകം മുഴുവൻ യാത്ര ചെയ്യേണ്ടിവരുന്നതിനാൽ തിരുവനന്തപുരത്ത് അടങ്ങിയിരുന്ന് സംഗീതം പഠിപ്പിക്കാൻ ആവാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. സൗജന്യമായി സ്ഥലം അനുവദിച്ചതിന് നന്ദി പറഞ്ഞശേഷമാണ് ആശുപത്രി പണിയാമെന്ന നിർദേശം മുന്നോട്ടുവെച്ചത്. ടാറ്റാ ഗ്രൂപ്പോ അംബാനിയോ റിലയൻസ് ഗ്രൂപ്പോ ലുലു ഇൻറർനാഷനൽ ഗ്രൂപ്പോ ഇതുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷ. ഇവർക്കെല്ലാം മികച്ചൊരു ആശുപത്രി നിർമിക്കാനാകും.
അവരുടെ സഹകരണം അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മറുപടിക്കായി കാക്കുകയാണ്. സ്നേഹവും ആദരവുംകൊണ്ട് എന്നെ വീർപ്പുമുട്ടിക്കുന്ന കേരളീയർക്കായി എന്ത് ചെയ്യാനായാലും അത് നന്നെ കുറവായേ തോന്നുകയുള്ളൂ. വർത്തമാനകാല സാഹചര്യത്തിൽ, അമ്പലത്തേക്കാളും പള്ളിയേക്കാളും ആവശ്യം ആതുരാലയമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.