Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവൈരമുത്തുവിനെതിരെ...

വൈരമുത്തുവിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുന്നത്​ ആലോചിക്കുമെന്ന്​ ചിന്മയി

text_fields
bookmark_border
vairamuthu
cancel
camera_alt?????????
ചെന്നൈ: ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരെ നിയമപരമായി നടപടി സ്വീകരിക്കുന്നതു​ സംബന്ധിച്ച്​ ത​​െൻറ അഭിഭാഷകരുമായി കൂടിയാ​േലാചിച്ച്​ തീരുമാനിക്കുമെന്ന്​ പിന്നണിഗായിക ചിന്മയി ശ്രീപാദ. ശനിയാഴ്​ച ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ്​ ചിന്മയി ഇക്കാര്യമറിയിച്ചത്​.

വൈരമുത്തു ലൈംഗികചൂഷണ മനോഭാവത്തോടെ അപമര്യാദയായി പെരുമാറിയെന്നും എതിർത്താൽ ത​​െൻറ കരിയർ നശിപ്പിച്ചുകളയുമെന്ന്​ ഭീഷണി​െപ്പടുത്തിയതായുമാണ്​ മീ ടൂ കാമ്പയി​​െൻറ ഭാഗമായി പിന്നണിഗായിക ചിന്മയി ആരോപിച്ചത്​. ​ ത​​െൻറ പ്രശസ്​തിക്കും രാഷ്​ട്രീയ കാരണങ്ങളാലുമാണ്​ ​ൈവരമുത്തുവിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന പ്രചാരണത്തെ ചിന്മയി തള്ളി.

വർഷങ്ങൾക്കുമുമ്പ്​ നടന്ന സംഭവത്തിന്​ തെളിവുകൾ ചോദിക്കുന്നത്​ ശരിയല്ല. അന്നത്തെ സാഹചര്യത്തിൽ തനിക്ക്​ പരാതിപ്പെടാൻ ധൈര്യമുണ്ടായിരുന്നില്ല. എന്നാലിപ്പോൾ ലൈംഗികചൂഷണം സംബന്ധിച്ച്​ പരാതികൾ വെളി​െപ്പടുത്താനുള്ള സാഹചര്യം സമൂഹത്തിൽ രൂപപ്പെട്ടിരിക്കുന്നു. ത​​െൻറ വിവാഹത്തിന്​ വൈരമുത്തുവിനെ ക്ഷണിച്ചിരുന്നുവല്ലോ എന്നാണ്​ പലരും ചോദിക്കുന്നത്​. എല്ലാവരെയും ക്ഷണിച്ചതിനുശേഷം ​ൈവരമുത്തുവിനെ മാത്രം ക്ഷണിക്കാതിരുന്നാൽ അതിന്​ വിശദീകരണം നൽകേണ്ടിവരുമെന്നതിനാലാണ്​ ക്ഷണപത്രിക നൽകിയതെന്നും ചിന്മയി വ്യക്തമാക്കി.

അതിനിടെ, ചിന്മയിയോട്​ താൻ അപര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ത​​െൻറ ഭാഗത്തുനിന്നുണ്ടായ തെറ്റിന്​ മാപ്പുപറഞ്ഞിട്ടുണ്ടെന്നും സംഗീതസംവിധായകനായ രഘുദീക്ഷിത്​ വെളിപ്പെടുത്തി. ആരോപണവിധേയരായ വ്യക്തികൾ മൗനംവെടിഞ്ഞ്​ സംസാരിക്കണമെന്ന്​ കമൽഹാസൻ ആവശ്യ​െപ്പട്ടു. തിക്താനുഭവങ്ങൾ തുറന്നുപറയാൻ സ്​ത്രീകൾ ധൈര്യമായി മുന്നോട്ടുവരണമെന്നും ഇവരെ പിന്തുണക്കണമെന്നും ഡി.എം.കെ നേതാവും രാജ്യസഭാംഗവുമായ കനിമൊഴി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vairamuthumalayalam newsmetooChinmayi Sripaada
News Summary - Singer Chinmayi Sripaada Names Poet Vairamuthu In #MeToo- music
Next Story