എസ്.പി.ബിയും ഇളയരാജയും തമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കണം -ഗായകൻ ഹരിഹരൻ
text_fieldsകോട്ടയം: എസ്.പി. ബാലസുബ്രണ്യവും ഇളയരാജയും തമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നത് ആഗ്രഹമാണെന്ന് ഗായകൻ ഹരിഹരൻ. കോട്ടയത്ത് ആദ്യമായി അവതരിപ്പിക്കുന്ന ‘സിംഫണി ഓഫ് എംപതി’ എന്ന സംഗീതനിശയുടെ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഗീതത്തിന്‍റെ െട്രൻഡുകൾ എക്കാലത്തും മാറും. ഇത് സംഗീതത്തിന് ഗുണകരമാണ്. ഇതോടൊപ്പം ഉണ്ടാകുന്ന പരീക്ഷണങ്ങളും നല്ലതാണ്. വർഷത്തിൽ ഒന്നോ രണ്ടോ പാട്ടകുകൾ മാത്രമെ പരീക്ഷണങ്ങളിൽ വിജയിക്കാറുള്ളൂ. കോട്ടയത്ത് ആദ്യമായി സംഗീത പരിപാടി അവതരിപ്പിക്കുന്നതിെൻറ സന്തോഷമുെണ്ടന്നും അദ്ദേഹം പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ഗാനവും ആലപിച്ചാണ് മടങ്ങിയത്. ശനിയാഴ്ച വൈകീട്ട് ആറിന് കോട്ടയം ബസേലിയസ് കോളജ് ഗ്രൗണ്ടിൽ ആർട്സ് ഫൗണ്ടേഷൻ കോട്ടയത്തിെൻറ ആഭിമുഖ്യത്തിലാണ് സിംഫണി ഒരുക്കിയിരിക്കുന്നത്. ഹരിഹരനൊപ്പം ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജ്, സിത്തറിസ്റ്റ് ഉസ്താദ് രവിചാരി, ഫ്രഞ്ച് ഗിത്താറിസ്റ്റ് മിഷ്കോ എംബ തുടങ്ങി 30ലേറെ കലാകരൻന്മാർ പെങ്കടുക്കും. ഇതോടൊപ്പം വിവിധ മേഖലകളിലെ സമഗ്ര സംഭാവനക്ക് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ഗോകുലം ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഗോകുലം ഗോപാലന് സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.