ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്
text_fieldsചെന്നൈ: ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്. പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വിഡിയോ സന്ദേശത്തിലൂടെ എസ്.പി.ബി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എസ്.പി ബാലസുബ്രഹ്മണ്യത്തിെൻറ വിഡിയോ സന്ദേശം നടൻ കായൽ ദേവരാജ് ഉൾപ്പെടെയുള്ളവർ ട്വിറ്ററിൽ പങ്കുവെച്ചു. എസ്.പി.ബിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെൻറ ആരോഗ്യ നില തൃപ്തികരമാണെന്നും ആരും തെൻറ ആരോഗ്യ നിലയെ കുറിച്ച് ഓർത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.
#SPBalasubramaniam
— Actor Kayal Devaraj (@kayaldevaraj) August 5, 2020
Latest Video pic.twitter.com/BtqjlfkFEO
''മൂന്നു ദിവസമായി തനിക്ക് നെഞ്ചിൽ ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഒരു ഗായകനെ സംബന്ധിച്ചിടത്തോളം അത് ശല്യമാണ്. ജലദോഷവും പനിയുമുണ്ടായി. ഈ മൂന്ന് കാര്യങ്ങളല്ലാതെ എനിക്ക് മറ്റ് പ്രശ്നങ്ങളില്ല. എന്നാൽ അത് ലഘുവായി കാണാൻ തയാറായില്ല. ആശുപത്രിയിൽ പോയി, പരിശോധിച്ചു. കൊറോണ പോസിറ്റിവ് ആണ്. വീട്ടിൽ പോയി ക്വാറൻറീനിൽ ഇരിക്കാനും മരുന്നു കഴിക്കാനുമാണ് നിർദേശിച്ചത്. പക്ഷെ എനിക്കത് കഴിയില്ല. കുടുംബത്തോടൊപ്പം നിന്ന്് അങ്ങനെ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അവർക്ക് നമ്മുടെ കാര്യത്തിൽ വലിയ ശ്രദ്ധയായതിനാൽ കുടുംബത്തിന് നമ്മളെ ഒറ്റക്കാക്കാൻ പറ്റില്ല. അതുെകാണ്ട് ആശുപത്രിയിൽ അഡ്മിറ്റ് ആയി.
എെൻറ സുഹൃത്തുക്കൾ എല്ലാവരും ഇവിടെയുണ്ട്. അവർ എന്നെ നന്നായി നോക്കുന്നുണ്ട്. ഞാൻ വളെര നല്ല കൈകളിലാണ്. എനിക്ക് നല്ല ആരോഗ്യമുണ്ട്. അത് ഓർത്ത് അസ്വസ്ഥരാവേണ്ട. അതുകൊണ്ട് എനിക്കെങ്ങനെയുണ്ടെന്ന് അറിയാൻ വിളിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട. ജലദോഷവും പനിയും ഒഴിച്ചു നിർത്തിയാൽ ഞാൻ പരിപൂർണമായും ആരോഗ്യവാനാണ്. രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടും. നിരവധി പേർ ആരോഗ്യവിവരം അറിയാനായി വിളിക്കുന്നു. നിങ്ങളുടെ ശ്രദ്ധയിൽ വളരെയേറെ നന്ദിയുണ്ട്'' -എസ്.പി.ബി വിഡിയോ സന്ദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.