‘സമം’ എന്ന പേരിൽ ചലച്ചിത്ര പിന്നണി ഗായകർക്കും സംഘടന
text_fieldsകൊച്ചി: മലയാള സിനിമയിൽ മറ്റൊരു സംഘടനക്ക് കൂടി തുടക്കം. സിനിമ പിന്നണി ഗായകർക്കാണ് പുതിയ സംഘടന. സിങ്ങേഴ്സ് അസോസിയേഷൻ ഒാഫ് മലയാളം മൂവീസ്(സമം) എന്ന പേരിലാണ് ഗായകർ പുതിയ സംഘടന രൂപീകരിച്ചത്. മലയാള സിനിമയിലെ 75 ഒാളം ഗായകരുടെ യോഗം ഇന്ന് കൊച്ചിയിൽ ചേർന്നിരുന്നു. കൊച്ചിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് സംഘടന രൂപീകരിച്ച വിവരം പുറത്ത് വിട്ടത്.
സംഘടനക്ക് നേതൃത്വം നൽകുന്ന ഗാനഗന്ധർവൻ യേശുദാസ്, എം.ജി ശ്രീകുമാർ, സുജാത, ബിജു നാരായണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പെങ്കടുത്തു. മലയാള ചലച്ചിത്ര മേഖലയിലെ പിന്നണി ഗായകരെല്ലാം സമത്തിൽ അംഗങ്ങളാണ്.
ഡബ്ല്യൂ.സി.സിക്ക് പുറമേ കഴിഞ്ഞ ദിവസം ഫെഫ്കയുടെ നേതൃത്വത്തിൽ സിനിമ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ സംഘടന രൂപീകരിച്ചിരുന്നു. ഭാഗ്യലക്ഷമിയാണ് ഡബ്ല്യു.സി.സിക്ക് പകരമായി രൂപീകരിച്ച വനിതാ സംഘടനയുടെ അധ്യക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.