അഭിജിത്ത് ഭട്ടാചാര്യക്ക് പിന്തുണ; സോനു നിഗം ട്വിറ്റർ ഉപേക്ഷിച്ചു
text_fieldsപൂണൈ: ട്വിറ്റർ അക്കൗണ്ട് ഉപേക്ഷിക്കുകയാണ് ഗായകൻ സോനു നിഗം. ഗായകൻ അഭിജിത്ത് ഭട്ടാചാര്യ, ബി.ജെ.പി എം.പി പരേഷ് റാവൽ എന്നിവർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് സോനു നിഗം ട്വിറ്റർ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. അരുന്ധതി റോയിക്കെതിരെ പ്രസ്താവന നടത്തിയതിന് പരേഷ് റാവലിന്‍റെയും ജെ.എൻ.യു വിദ്യാർഥി ഷെഹ് ല റാഷിദിനെതിരെ മോശം പരാമർശം നടത്തിയതിന് അഭിജിത്തിന്‍റെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. ഇതിനെ വിമർശിച്ചാണ് സോനു ട്വിറ്റർ ഉപേക്ഷിച്ചത്. ഇതിന് മുന്നോടിയായി 24 ട്വീറ്റുകളാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.
അഭിജിത്തിന്‍റെ ഭാഷ മോശമാണെന്ന് പറയാം എന്നാല്‍ ബി.ജെ.പിയില്‍ സെക്‌സ് റാക്കറ്റുണ്ടെന്ന ഷെഹ്‌ല റാഷിദിന്‍റെ ആരോപണത്തെ ചോദ്യം ചെയ്യാന്‍ അവകാശമില്ലേ. ഇവിടെ എങ്ങനെയാണ് നീതി നടപ്പിലാകുന്നത്. എല്ലാം ഒരുഭാഗത്ത് മാത്രമാണ് നടക്കുന്നത്. ഇതിനെതിരെയാണ് തന്‍റെ പ്രതിഷേധമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
എന്തുകൊണ്ടാണ് ട്വിറ്ററില്‍ വന്ന് എല്ലാവരും ദേഷ്യപ്പെടുന്നത്. അഭിജിത്തിന്‍റെ അക്കൗണ്ട് മരവിക്കുമ്പോള്‍ മറുവശത്തുള്ള ആളുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്നും സോനു നിഗം ചോദിച്ചു.
ട്വിറ്ററിൽ നിന്നുള്ള തന്‍റെ പിന്മാറ്റം ഭൂരിപക്ഷത്തെ നിരാശരാക്കുകയും അരിശംകൊള്ളിക്കുകയും ചെയ്യും. എന്നാല്‍ ചില 'സാഡിസ്റ്റുകള്‍' സന്തുഷ്ടരാകും. മാധ്യമങ്ങളിലും ചേരിതിരിവ് പ്രകടമാണ്. നവമാധ്യമങ്ങളില്‍ മുഴുവന്‍ ദേശീയവാദികളോ കപടവാദികളോ ആണ്. ഒരു കൈകൊണ്ട് നിങ്ങളെ അവര്‍ ആശിര്‍വദിക്കുകയും മറുവശത്ത് നിങ്ങളുടെ മരണം ആഗ്രഹിക്കുകയും ചെയ്യുന്നു. ചില കുട്ടികള്‍ പോലും ഭീകരവാദികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സോനു നിഗം ട്വീറ്റ് ചെയ്തു.
ബി.ജെ.പി നേതാക്കളെല്ലാം വേശ്യാലയം നടത്തിപ്പുകാരാണെന്ന ഷെഹ് ല റാഷിദിന്‍റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഷെഹ് ലയെ ലൈംഗിക തൊഴിലാളിയോട് ഉപമിക്കുന്നതായിരുന്നു അഭിജിത്തിന്‍റെ ട്വീറ്റ്. ഇതിനെതുടർന്ന് നിരവധിപ്പേര്‍ അഭിജിത്തിന്‍റെ ട്വീറ്റിനെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തി. വിമർശിച്ചവർക്കെതിരെയുംഅഭിജിത്ത് മോശം ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ മാസ് റിപ്പോര്‍ട്ടിങ്ങാണ് അഭിജിത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.