യേശുദാസുമായി ശബ്ദസാമ്യം; അഭിജിത്തിന് അവാർഡ് നിഷേധിക്കപ്പെട്ട ഗാനം കേൾക്കാം
text_fieldsഅഭിജിത്ത് വിജയൻ എന്ന ഗായകൻ ഇന്ന് മലയാളികൾക്ക് ഏറെ സുപരിചിതനാണ്. യേശുദാസിെൻറ ശബ്ദ സാമ്യമായിരുന്നു അഭിജിത്ത് എന്ന ഗായകനെ ആദ്യം ശ്രദ്ധേയനാക്കിയത്. തെൻറ ശബ്ദത്തിെൻറ ഇൗ സ്വാഭാവിക സവിശേഷത പക്ഷെ അഭിജിത്തിെൻറ ജീവിതത്തിലെ വലിയ നഷ്ടത്തിനു വഴി വെക്കുകയായിരുന്നു. അഭിജിത്ത് യേശുദാസിനെ അനുകരിക്കുകയാണെന്ന് ആരോപിച്ച് സംസ്ഥാന അവാർഡ് ഇൗ യുവഗായകന് നിഷേധിക്കപ്പെട്ടിരുന്നു.
‘മായാനദി’ എന്ന ചിത്രത്തിലെ ഷഹബാസ് അമൻ പാടിയ ‘മിഴിയിൽ നിന്നും മിഴിയിലേക്ക്’എന്ന ഗാനവും ഭയാനകം എന്ന ചിത്രത്തിൽ അഭിജിത്ത് ആലപിച്ച ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’എന്ന ഗാനവുമായിരുന്നു പ്രധാനമായും അന്തിമ റൗണ്ട് മത്സരത്തിലെത്തിയത്. എന്നാൽ അഭിജിത്ത് പാടിയ പാട്ടിെൻറ ശബ്ദത്തിനുടമ യേശുദാസ് ആണെന്നായിരുന്നു ജൂറിയുടെ ധാരണ. എന്നാൽ പിന്നീടാണ് ഗായകൻ അഭിജിത്ത് ആണെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ യേശുദാസിനെ അനുകരിക്കുകയായിരുന്നുവെന്ന് കാരണം പറഞ്ഞ് പുരസ്കാരം ഷഹബാസ് അമന് നൽകുകയായിരുന്നു.
എന്നാൽ ഇൗ നടപടി ജൂറിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധത്തിന് വഴിവെച്ചു. സമൂഹ മാധ്യമങ്ങളിലും മറ്റും നിരവധി ആളുകൾ അഭിജിത്തിന് പിന്തുണയുമായി രംഗത്തു വന്നു. ഇതിനിടെ രാജ്യാന്തര അംഗീകാരം അഭിജിത്തിനെ തേടിയെത്തി. മികച്ച ഗായകനുള്ള ഇത്തവണത്തെ ടൊറേൻറാ അന്താരാഷ്ട്ര സൗത്ത് ഏഷ്യൻ ഫിലിം അവാർഡ് അഭിജിത്തിനായിരുന്നു ലഭിച്ചത്. ഇതോടെ മലയാള ചലച്ചിത്ര ലോകത്ത് ഇരിപ്പുറപ്പിക്കുകയാണ് ഇൗ യുവഗായകൻ.
അഭിജിത്തിന് പുരസ്കാരം നിഷേധിക്കപ്പെട്ട ‘ഭയാനകം’ എന്ന ചിത്രത്തിലെ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന ഗാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.