സംവിധാനം ജി.എസ് പ്രദീപ്; സ്വർണ മത്സ്യങ്ങളിൽ ഭാവഗായകൻ ആലപിച്ച ഗാനം VIDEO
text_fieldsഗ്രാൻറ്മാസ്റ്റർ ജി.എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സ്വര്‍ണ്ണ മത്സ്യങ്ങള്‍' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബിജിബാലിെൻറ സംഗീതത്തില്‍ മലയാളികളുടെ പ്രിയ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ ആലപിച്ച പുതിയ ഗാനത്തിന് യൂട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുരുകന്‍ കാട്ടാക്കടയാണ് 'പുഴ ചിതറി' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്.
വിവ ഇന്‍.എന്‍ എന്ന ബാനറില്‍ ഒട്ടുംഗ് ഹിതേന്ദ്ര താക്കൂറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജി എസ് പ്രദീപ് തന്നെയാണ് ചിത്രത്തിെൻറ രചനയും നിർവഹിച്ചത്. ഛായാഗ്രഹണം അഴകപ്പൻ. വിഷ്ണു കല്യാണി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മറാത്തി ചിത്രമായ ‘ബാലക് പാലകി’െൻറ റീമേക്കാണ് സ്വർണ മത്സ്യങ്ങൾ. ചിത്രത്തിെൻറ ട്രെയിലർ ശ്രദ്ധനേടിയിരുന്നു. ചിത്രം ഇൗ മാസം 22ന് തീയേറ്ററുകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.