ഒരു തുരുത്തിൻ ഇരുൾ വരമ്പിൽ; തൊട്ടപ്പനിലെ പാട്ട് VIDEO
text_fieldsഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത് വിനായകന്‍ നായകനായ തൊട്ടപ്പനിലെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. ‘ഒരു തു രുത്തിൻ ഇരുൾ വരമ്പിൽ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്. പ്രശസ്ത കവി അൻവർ അലിയുടെ വരികൾക്ക് ലീല എൽ. ഗിരീഷ് കുട്ടനാണ് ഈണമിട്ടിരിക്കുന്നത്.
തൊട്ടപ്പനും മകളും തമ്മിലുള്ള ആത്മബന്ധം ചിത്രീകരിച്ചിരിക്കുന്ന ഗാനം ഹൃദ്യമാണ്. മകളുടെയും വിനായകൻെറയും വിവിധ കാലഘട്ടങ്ങളും മനോഹരമായ ദൃശ്യങ്ങളാണ് ഏറ്റവും വലിയ സവിശേഷത.
കിസ്മത്ത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് തൊട്ടപ്പന്‍. ദിലീഷ് പോത്തന്‍, മനോജ് കെ.ജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.