Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസിനിമാക്കഥയും...

സിനിമാക്കഥയും ക്ലീഷേപഴിയും കാൽപ്പനികപ്പുറമേ; മലപ്പുറം പാട്ടുമായി സിത്താര

text_fields
bookmark_border
സിനിമാക്കഥയും ക്ലീഷേപഴിയും കാൽപ്പനികപ്പുറമേ; മലപ്പുറം പാട്ടുമായി സിത്താര
cancel

മലപ്പുറത്തിനെതിരെ കാലങ്ങളായി ഉയരുന്ന ആരോപണങ്ങളെയും വ്യാജ വാര്‍ത്തകളെയും പൊളിച്ചടുക്കുന്ന പാട്ടുമായി പ്രശസ്​ത പിന്നണി ഗായിക സിത്താര. മലപ്പുറത്തി​​​െൻറ നന്മയും സ്നേഹവും വിളിച്ചോതുന്ന 'ഉന്തും പന്തും പിരാന്തും' എന്ന് പേരിട്ട ഗാനം യൂട്യൂബിലാണ്​ റിലീസ്​ ചെയ്​തത്​. ഫുട്ബോള്‍ താരം അനസ് എടത്തൊടികയും ആല്‍ബത്തിന്‍റെ ഭാഗമായിട്ടുണ്ട്​. 

മലപ്പുറത്തിന്‍റെ ദൃശ്യഭംഗി ആവോളം ആവാഹിച്ച ഗാനം മനോഹരമാണ്. സാദിഖ് പന്തല്ലൂര്‍ ആണ് സിത്താരയുടെ കൂടെ ആലപിച്ച് സംഗീതം നല്‍കി സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്. നവാസ് പൂന്തോട്ടത്തിലിന്‍റെതാണ് വരികള്‍. ഛായാഗ്രഹണം-സലീം പുളിക്കല്‍. പ്രോഗ്രാമിങ്, മിക്സിങ്-ആന്‍റണി റാഫേല്‍ നെല്ലിശ്ശേരി. മാസ്റ്ററിങ്-മിസ്ജദ് സാബു. മാക് ബ്രോ പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sithara KrishnakumarMalappuram News
News Summary - UNTHUM PANTHUM PIRANTHUM Sithara krishnakumar
Next Story