'ഇച്ചക് ധാനാ ബീച്ചക് ധാനാ'; സുഷമാ സ്വരാജിനൊപ്പം പാടി 'ഉസ്ബെക് വൃദ്ധ' VIDEO
text_fieldsഉസ്ബെകിസ്ഥാൻ സന്ദർശിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിെൻറ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻറാവുന്നത്. ഒരു ഉസ്ബെക് വൃദ്ധയുടെ തോളിൽ കയ്യിട്ട് അവർ പാടുന്ന ഗാനം ആസ്വദിക്കുകയാണ് സുഷമാ സ്വരാജ്. പാടുന്നതാകെട്ട പ്രശസ്തമായ ഹിന്ദിഗാനവും. വിഖ്യാത ബോളിവുഡ് അഭിനേതാക്കളായ നർഗീസും രാജ് കപൂറും അഭിനയിച്ച 'ശ്രീ420' എന്ന ചിത്രത്തിലെ മനോഹരമായ ‘ഇച്ചക് ധാനാ ബീച്ചക് ധാനാ’ എന്ന ഗാനമാണ് അവർ പാടിയത്.
Bollywood knows no boundaries! More so in Uzbekistan where Raj kapoor and Nargis are household names. Salute to this Uzbek woman for her spirit as she hums the song 'इचक दाना बीचक दाना' from the classic Shri 420! @SushmaSwaraj pic.twitter.com/I9ksvWukxo
— Raveesh Kumar (@MEAIndia) August 5, 2018
വിദേശ കാര്യമന്ത്രി സ്ത്രീയുടെ പാട്ട് കേട്ട് അദ്ഭുതം കൂറുന്ന വീഡിയോ വിദേശകാര്യ മന്ത്രാലയത്തിെൻറ വക്താവാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ബോളിവുഡിന് അതിർത്തികളില്ലെന്നും രാജ് കുമാറും നർഗീസും ഉസ്ബെകിസ്ഥാനിൽ പ്രശസ്തരാണെന്നും ട്വീറ്റിൽ വക്താവായ രവീശ് കുമാർ പറയുന്നു. എന്തായാലും ഉസ്ബെക് സത്രീയുടെ പാട്ട് ബോളിവുഡ് സിനിമാ പ്രേമികൾ ഏറ്റെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.