വൈക്കം വിജയലക്ഷ്മിക്ക് ഡോക്ടറേറ്റും ഇരട്ട അംഗീകാരവും
text_fieldsകൊച്ചി: പ്രമുഖ പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഇരട്ട അംഗീകാരം. തുടര്‍ച്ചയായി എട്ടുമണിക്കൂര്‍ ഗായത്രിവീണയില്‍ അദ്ഭുതം സൃഷ്ടിച്ച് ലോ റെക്കോഡില്‍ ഇടം നേടിയതിനാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡിെൻറയും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിെൻറയും അംഗീകാരം വിജയലക്ഷ്മിക്ക് സമ്മാനിച്ചത്.
എറണാകുളം പ്രസ് ക്ലബില്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് പ്രതിനിധി വിവേക് രാജ ചെന്നൈ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബ്രിട്ടണിലെ വേള്‍ഡ് റെക്കോഡ് യൂനിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റും വിജയലക്ഷ്മിക്ക് സമ്മാനിച്ചു. ചടങ്ങില്‍ പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.
തനിക്ക് അംഗീകാരം ലഭിച്ചതില്‍ അത്യധികം സന്തോഷമുണ്ടെന്ന് വിജയലക്ഷ്മി പറഞ്ഞു.
തെൻറ എല്ലാ സന്തോഷങ്ങളും നടക്കുന്നത് ബുധനാഴ്ചയാണ്. ജനിച്ചത് ബുധനാഴ്ചയായിരുന്നു. വിവാഹം നിശ്ചയിച്ചതും അത് വേണ്ടെന്നുെവച്ചതും ബുധനാഴ്ചകളിലായിരുന്നു. ബുധനാഴ്ചയാണ് ഡോക്ടറേറ്റും ലഭിച്ചത്. സന്തോഷസൂചകമായി അവാര്‍ഡ് ഏറ്റുവാങ്ങിയശേഷം മോഹന രാഗത്തില്‍ ഒരു ഗാനവും വിജയലക്ഷ്മി ആലപിച്ചു.
വിജയലക്ഷ്മിയെ ലോകറെക്കോഡിലേക്ക് നയിച്ച പരിപാടി കോഒാഡിനേറ്റ് ചെയ്തതിന് സംഗീത സംവിധായകന്‍ ആചാര്യ ആനന്ദ് കൃഷ്ണക്കും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് പുരസ്‌കാരങ്ങള്‍ നല്‍കി. ചടങ്ങില്‍ വിജയലക്ഷ്മിയുടെ മാതാപിതാക്കളായ വി. മുരളീധരനും വിമല മുരളീധരനും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.