ക്വീനിലെ മൈലാഞ്ചി പാട്ട് യൂട്യൂബ് ട്രെൻറിങ്ങിൽ നമ്പർ വൺ
text_fieldsഅടുത്ത വർഷത്തെ ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നായ ക്വീനിലെ രണ്ടാം ഗാനം പുറത്തിറങ്ങി. ഒരു മൈലാഞ്ചി പാട്ടാണ് അണിയറക്കാർ പുറത്ത് വിട്ടിരിക്കുന്നത്. പാട്ട് ഇപ്പോൾ തന്നെ യൂട്യൂബിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ട്രെൻറിങ്ങിലും ഒന്നാമാത് എത്തി. ജോതിഷ് ടി കാസിയുടെ വരികൾക്ക് ജെയ്ക്സ് ബിജോയ്യാണ് സംഗീതം നൽകിയിരിക്കുന്നത്.സിയാവുൽ ഹഖ്, അജെയ് സ്രാവൺ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സിനിമക്ക് മുന്നണിയിലും പിന്നണിയിലും ഒരുപാട് പുതുമുഖങ്ങളുമായാണ് ക്വീൻ വരുന്നത്. ഡിജോ ജോസ് ആൻറണിയാണ് സംവിധായകൻ. എഞ്ചിനീയറിങ്ങ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് ബാച്ചിനെ േകന്ദ്രീകരിച്ച് ശാരിസ് മുഹമ്മദ്, ജെബിൻ ജോസഫ് എന്നിവരാണ് ക്വീനിെൻറ തിരക്കഥ തയ്യാറാക്കിയത്. പൊതുവേ ആൺ കുട്ടികൾ മാത്രം ഒാപ്റ്റ് ചെയ്യുന്ന മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് ബാച്ചിലേക്ക് ഒരു പെൺകുട്ടി വരുന്നതാണ് കഥാ തന്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.