Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightകേരളത്തെ...

കേരളത്തെ കണ്ണീരിലാഴ്ത്തി ബാലുവിൻെറ മടക്കം

text_fields
bookmark_border
കേരളത്തെ കണ്ണീരിലാഴ്ത്തി ബാലുവിൻെറ മടക്കം
cancel

തിരുവനന്തപുരം: ചെറുപ്രായത്തില്‍ തന്നെ സംഗീത ലോകത്ത് മാന്ത്രികസ്പര്‍ശവുമായി എത്തിയ സംഗീതസംവിധായകനെയാണ് കേരളത്തിന് അകാലത്തില്‍ നഷ്ടമായത്. അമ്മാവൻ ബി ശശികുമാറാണ് കുഞ്ഞ് ബാലുവിനെ സംഗീതലോകത്തേക്ക് വഴി നടത്തിയത്. 12ാം വയസ്സ് മുതൽ ബാലു സ്റ്റേജ് ഷോകളിൽ പാടാൻ തുടങ്ങി. 17ാം വയസ്സിൽ മംഗല്യപല്ലക്ക് സിനിമയിലെ ഗാനത്തിനും സംഗീതം പകര്‍ന്നു. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി ഇതോടെ ബാലഭാസ്കർ മാറി.

ഈസ്റ്റ്കോസ്റ്റ് വിജയന്‍ നിർമിച്ച നിനക്കായ്, ആദ്യമായ് പ്രണയ ആല്‍ബം വൻ തരംഗമായി. മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ ആൽബങ്ങളിലൊന്നാണ് ഇത്. തമിഴ്നാട്ടിലും കർണാടകത്തിലും ബാലഭാസ്കറിന് നിരവധി ആരാധകരുണ്ടായിരുന്നു. അഞ്ച് സിനിമകളിലായി മുപ്പതോളം പാട്ടുകള്‍ക്കും 15ലേറെ ആല്‍ബങ്ങളില്‍നിന്ന് ഇരുനൂറിലേറെ ഗാനങ്ങള്‍ക്കും സംഗീതമേകി. യേശുദാസ്, ജയചന്ദ്രന്‍, ശ്രീകുമാര്‍, വേണുഗോപാല്‍, ചിത്ര, മഞ്ജരി, ജ്യോത്സ്ന, രാധികാ തിലക് തുടങ്ങിയ ഗായകരെല്ലാം ബാലഭാസ്കറിന്റെ ഈണത്തിന് ശബ്ദമേകി.


ഉസ്താദ് സക്കീർ ഹുസൈൻ, ശിവമണി, ലൂയിസ് ബാങ്ക്സ്, വിക്കു വിനായകാം, ഹരിഹരൻ, മട്ടന്നൂർ ശങ്കരൻകുട്ടി, രഞ്ജിത് ബറോട്ട്, ഫസൽ ഖുറേഷി തുടങ്ങിയവരുടെ കൂടെ നിരവധി സ്റ്റേജ് ഷോകൾ ബാലഭാസ്കർ നടത്തി. ആരെയും ആകർഷിക്കുന്ന മാന്ത്രിക വിരലുമായി അദ്ദേഹം ദക്ഷിണേന്ത്യയിലെ മിക്ക നഗരങ്ങളിലും ഷോകൾ നടത്തി. ഗുരുവും അമ്മാവനുമായ ബി ശശികുമാറിനൊപ്പം കർണാടക സംഗീതത്തിലും അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചു. കർണാടക കീർത്തനങ്ങളിൽ തൻെറതായ ശൈലി ബാലഭാസ്കർ കൊണ്ടുവന്നു. ബിസ്മില്ലാ ഖാൻ യുവ സംഗീതകാർ പുരസ്ക്കാരം, 2008ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് (വയലിൻ) എന്നിവ ബാലഭാസ്കറിനെ തേടിയെത്തി.

Balabhaskar
ബാ​ല​ഭാ​സ്ക​റും ഭാര്യ ല​ക്ഷ്മി​യു​ം മകൾ തേ​ജ​സ്വി​നി​ക്കൊപ്പം (ഫയൽ ചിത്രം)


22ാം വയസ്സിൽ യൂനിവേഴ്സിറ്റി കോളജിൽ എം.എ സംസ്കൃതം അവസാനവർഷ വിദ്യാർഥിയായിരിക്കെ ഒപ്പം കൂട്ടിയതാണ് ബാലഭാസ്കർ ലക്ഷ്മിയെ. അന്ന് ലക്ഷ്മിയും യൂനിവേഴ്സിറ്റി കോളജിൽ ഹിന്ദി എം.എ വിദ്യാർഥിനിയാണ്. കോളജിലെ പ്രണയ ജോഡിയെ വീട്ടുകാർ അംഗീകരിച്ചില്ല. ലക്ഷ്മിക്ക് മറ്റൊരു വിവാഹം ആലോചിച്ച് തുടങ്ങിയതോടെ പഠനം പൂർത്തിയാക്കുന്നതിന് മു​േമ്പ ബാലഭാസ്കർ ത​​​​െൻറ സംഗീതജീവിതത്തിലേക്ക്​ ലക്ഷ്​മിയെയും കൂട്ടി. മാന്ത്രികവിരലുകളാൽ വയലിനിൽ വിസ്മയംതീർത്ത സംഗീതജ്ഞൻ പിന്നീട്​ ലോകമെങ്ങും ഹൃദയങ്ങൾ കീഴടക്കിയപ്പോൾ വീട്ടമ്മയായി ഒതുങ്ങിക്കൂടാനാണ് ലക്ഷ്മി ആഗ്രഹിച്ചത്. അപ്പോഴും ആദ്യ കൺമണി എന്നത് ഇരുവരുടെയും സ്വകാര്യദുഃഖമായിരുന്നു. ആറ്റുകാലും ഗുരുവായൂരൂം ചോറ്റാനിക്കരയിലും വടക്കുംനാഥ ക്ഷേത്രത്തിലും മുടങ്ങാതെ പ്രാർഥനകളുമായി അവർ അലഞ്ഞു. 2016 മേയ് 14നാണ്​ ലക്ഷ്മി അമ്മയായത്​. ഐശ്വര്യം ചൊരിയുന്നവൾ എന്ന അർഥം വരുന്ന തേജസ്വനിയും ഭർത്താവി​​​െൻറ പേരി​​​െൻറ പകുതിയും ചേർത്ത് ‘തേജസ്വിനി ബാല’ എന്ന പേര് നൽകിയതും ലക്ഷ്മിയായിരുന്നു.


വിദേശത്തെ സ്​റ്റേജ് ഷോകൾക്ക് മുമ്പ് മകളുടെ കൊഞ്ചലുകൾ കേൾക്കാൻ ആരുംകാണാതെ ഡ്രസിങ് റൂമിൽ മൊബൈൽ ഫോണുമായി ഒളിച്ചിരിക്കുന്ന ബാലഭാസ്കർ സുഹൃത്തുകൾക്കും കൗതുകമായിരുന്നു. ആ ചിരിയും പാതി നാവ് വഴക്കത്തോടെയുള്ള ‘അച്ഛാ’ വിളിയുമാണ് തന്നിലെ സംഗീതത്തി‍​​​െൻറ ഇപ്പോഴത്തെ താളമെന്നായിരുന്നു സുഹൃത്തുകളോട് ബാലഭാസ്കർ പറയാറ്. തേജസ്വിനിയുടെ രണ്ട് പിറന്നാളുകളും കുടുംബത്തിന്​ ആഘോഷമായിരുന്നു. ആദ്യപിറന്നാളിന് സിനിമ സംഗീതലോകത്തെ പ്രമുഖരെല്ലാം ആശംസയുമായി എത്തി. എല്ലാമാസവും വടക്കുംനാഥ ക്ഷേത്രത്തിലും പാറമേക്കാവിലും ഗുരുവായൂരിലും മകളുമൊത്ത് ദർശനം നടത്തുമായിരുന്നു ഇരുവരും. അങ്ങനെ പോയി മടങ്ങുമ്പോഴായിരുന്നു ചൊവ്വാഴ്ച പുലർച്ചെ പള്ളിപ്പുറത്ത് അപകടമുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathmalayalam newsAccident Newsbala bhaskar
News Summary - Violinist Balabhaskar passes away- music
Next Story