Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപാണ്ടി മേളം പാട്ടും...

പാണ്ടി മേളം പാട്ടും കൂത്തും: ആന്ധ്ര മുഖ്യനാകുന്ന മമ്മൂട്ടിയെ വരവേറ്റ്​ തെലുങ്ക്​ ആരാധകർ VIDEO

text_fields
bookmark_border
yatra-movie
cancel

ത​​​െൻറ മൂന്നാം തെലുങ്ക്​ ചിത്രത്തിൽ നായകനാകാൻ എത്തിയ മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടിക്ക്​​ ബാൻറ്​ മേളവും പാട്ടുമടക്കം വൻ വരവേൽപ്പ്​ നൽകി ആന്ധ്രയിലെ ആരാധകർ. ചിത്രീകരണ സ്ഥലത്തേക്ക്​ എത്തിയ മമ്മൂട്ടിക്ക്​ സിനിമാ സ്റ്റൈലിലാണ്​ അണിയറക്കാർ സ്വീകരണം നൽകിയത്​. 

സംവിധായകൻ മഹി രാഘവനും നിർമാതാവ്​ വിജയ്​ ചില്ലയും മമ്മൂട്ടിക്ക്​ ഒപ്പമുണ്ടായിരുന്നു. രാജമാണിക്യത്തിലേയും ദളപതിയിലേയും പാട്ടുകളും കൂടെ ഡാൻസുമൊക്കെയായി ആരാധകർ രംഗം കേമമാക്കി.

ആന്ധ്രപ്രദേശിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്​ രാജശേഖര റെഡ്ഡി. വൈ.എസ്​.ആർ എന്ന്​ ജനങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന അദ്ദേഹം ഒരു ഹെലിക്കോപ്റ്റർ അപകടത്തിലായിരുന്നു മരിച്ചത്​. വൈ.എസ്​.ആർ മരിച്ച ദിവസം നൂറിലധികം പേരാണ്​ ആന്ധ്രയിൽ ആത്മഹത്യ ചെയ്​തത്​.

ഇതുമായി ബന്ധപ്പെട്ടുള്ള ചിത്രം ഒരുക്കാൻ തയ്യാറായ സംവിധായകൻ മുഖ്യമന്ത്രിയായി മമ്മൂട്ടിയെ വേണമെന്ന തീരുമാനത്തിൽ ഉറച്ച്​ നിൽക്കുകയും വർഷങ്ങളോളം മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരിക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottymalayalam newsmusic newsMammootty FansYSRyatra moviemahi v raghav
News Summary - yatra movie location video
Next Story