അപ്രിയസത്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത് –യേശുദാസ്
text_fieldsതിരുവനന്തപുരം: അപ്രിയസത്യങ്ങൾ വിളിച്ചുപറയാതിരിക്കുന്നതാണ് മനസ്സമാധാനത്തിനും ശരീരത്തിനും നല്ലതെന്ന് ഗായകൻ കെ.ജെ. യേശുദാസ്. മീഡിയ അക്കാദമി സംഘടിപ്പിച്ച ഹരിതകേരളം മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലപ്പോഴും വായ മൂടിക്കെട്ടണമെന്ന് കരുതിയാലും സാധിക്കാറില്ല. അപ്രിയസത്യങ്ങൾ വിളിച്ചുപറഞ്ഞുപോകും. മറ്റുള്ളവരെപ്പറ്റി കുറ്റം പറയുന്നവർ സ്വന്തം ഭാഗത്തുനിന്നുകൂടി ചിന്തിക്കുന്നത് നല്ലതായിരിക്കും. സ്വന്തം വായനാറ്റം തിരിച്ചറിയാത്തവരാണ് എന്തും വിളിച്ചുപറയുന്നത്. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു.അക്കാദമി വൈസ് ചെയർമാൻ ദീപു രവി യേശുദാസിന് പുരസ്കാരം സമ്മാനിച്ചു. കവി പ്രഭാവർമ, കൈരളി ടി.വി ന്യൂസ് ഹെഡ് എന്.പി. ചന്ദ്രശേഖരന്, അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ്, സ്വരലയ ഫൗണ്ടേഷൻ ചെയർമാൻ രാജ് മോഹൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.