പിതാവിന് നൽകിയ വാക്കുപാലിച്ച് അധികാരിവളപ്പിൽ വീണ്ടും യേശുദാസ്
text_fieldsമട്ടാഞ്ചേരി: 13ാം വയസ്സിൽ പിതാവ് അഗസ്റ്റിൻ ജോസഫിനൊപ്പം നടത്തിയ സംഗീത കച്ചേരിയു ടെ ഒാർമയിൽ ഫോർട്ട്കൊച്ചി അധികാരി വളപ്പിലെ യൗസേപ്പിതാവിെൻറ കപ്പേളയിൽ ഗാനഗന്ധ ർവൻ വീണ്ടും എത്തി. ലോകത്തിെൻറ ഏതുകോണിലാണെങ്കിലും പിതാവിന് നൽകിയ വാക്കുപാലിച്ച് യേശുദാസ് എല്ലാ വർഷവും മാർച്ച് 31ന് ഇവിടെയെത്തും. ഇത്തവണയും പതിവ് തെറ്റിച്ചില്ല. നേർച്ചസദ്യ വിളമ്പി സംഗീതാർച്ചനയും നടത്തിയാണ് അദ്ദേഹം മടങ്ങിയത്.
വണക്കമാസ ധ്യാനത്തിെൻറ ഭാഗമായി എല്ലാ വർഷവും കപ്പേളയിലെത്തി കച്ചേരി നടത്താമെന്ന് പിതാവിന് നൽകിയ വാക്കാണ്. ഇന്നുവരെ അത് മുടങ്ങിയിട്ടില്ല. കപ്പേളയിലെത്തിയ യേശുദാസിനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. ഭാര്യ പ്രഭ, സഹോദരി ജയമ്മ എന്നിവർക്കൊപ്പം തിരുകുടുംബത്തെ അനുസ്മരിച്ച് തോപ്പിൽ വീട്ടിൽ ആൻറണി, കുന്നത്ത് വീട്ടിൽ സെലീന അലക്സ്, തൈപ്പറമ്പിൽ ജുവൽ അനീഷ് എന്നിവർക്ക് സദ്യവിളമ്പി. പിന്നീട് പഴയ തറവാട്ടുവീട്ടിലേക്ക്.
ഒാർമകൾക്ക് നടുവിൽ ഒരുനിമിഷം അദ്ദേഹം ധ്യാനനിരതനായി. മുറ്റത്ത് അമ്മ നട്ടുവളർത്തിയ മാവിൻചുവട്ടിൽ വെള്ളമൊഴിച്ചപ്പോൾ മാതൃവാത്സല്യ സ്മരണയിൽ കണ്ണുകൾ നനഞ്ഞു. തറവാട് വിലയ്ക്കുവാങ്ങിയ ഫിഫ നാസർ പഴയ വീട് പൊളിച്ച് ഹോട്ടലാക്കിയെങ്കിലും മുറ്റത്തെ പടർന്നുപന്തലിച്ച മാവ് നിലനിർത്തിയിട്ടുണ്ട്. ഫോർട്ട്കൊച്ചിയിൽ എത്തുേമ്പാഴെല്ലാം അമ്മ നട്ട മാവിന് വെള്ളമൊഴിച്ചാണ് യേശുദാസ് മടങ്ങാറ്. മാവിൽ കായ്ച്ച മാങ്ങകൾ നാസർ യേശുദാസിന് സമ്മാനിച്ചു.
ഇപ്പോഴും മാവ് സംരക്ഷിക്കുന്ന നാസർ തനിക്ക് പിറക്കാതെപോയ സഹോദരനാണെന്ന് യേശുദാസ് പറഞ്ഞു. രാത്രി ഒമ്പതിന് വീണ്ടും കപ്പേളയിലെത്തി തിരുസ്വരൂപത്തിന് മുന്നിൽ സംഗീതാർച്ചന നടത്തിയശേഷമാണ് യേശുദാസും കുടുംബവും മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.