ആ നൂറു രൂപ ഏറ്റവും വലിയ സമ്മാനം; ഇന്നും സൂക്ഷിക്കുന്നു -ഉസ്താദ് സക്കീർ ഹുസൈൻ
text_fieldsകൊൽക്കത്ത: സരോദ് ഇതിഹാസമായ ഉസ്താദ് അലി അക്ബർ ഖാൻ പ്രതിഫലമായി തന്ന 100 രൂപയാണ് തെൻറ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനമെന്നും ഇന്നും ആ നൂറു രൂപ നോട്ട് അതേപടി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും തബലയിലെ അതികായനായ ഉസ്താദ് സക്കീർ ഹുസൈൻ.
54 വർഷം മുമ്പ് തനിക്ക് 12 വയസ്സുള്ളപ്പോഴാണ് ആ അമൂല്യ പ്രതിഫലം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയിലാണ് അന്ന് കുട്ടിയായിരുന്ന താൻ അലി അക്ബർ ഖാനൊപ്പം തബല വായിച്ചത്. അക്കാലത്തെ ഏറ്റവും പ്രശസ്തനായ തബല വാദകനായ തെൻറ പിതാവ് അല്ലാ രഖാക്ക് അന്ന് 350 രൂപയായിരുന്നു പ്രതിഫലം ലഭിച്ചിരുന്നത്. ഒരു കച്ചേരിക്ക് 1000 രൂപ ലഭിക്കാൻ തുടങ്ങിയ ശേഷമാണ് തബല ജീവിതമാർഗമായെടുക്കാൻ തെൻറ മാതാവ് സമ്മതിച്ചതെന്നും അവർക്ക് തന്നെ ഡോക്ടർ ആക്കാനായിരുന്നു ആഗ്രഹമെന്നും ഉസ്താദ് സക്കീർ ഹുസൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.